കർണാടകയിലെ ചിക് ബല്ലാപുർ ജില്ലയിൽ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം

ബംഗളൂരു: ബംഗളൂരു നഗരത്തോട് ചേർന്ന കിടക്കുന്ന ചിക്കബല്ലാപ്പൂർ ജില്ലയിൽ കൊതുകുകളിൽ മാരകമായ സിക വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 68 സ്ഥലങ്ങളിൽ കൊതുകുകളിൽ സിക വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചിക്കബെല്ലാപുര ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.സിദ്‌ലഘട്ട താലൂക്കിലെ തലകയലബെട്ട ഗ്രാമത്തിലാണ് കൊതുകുകളിൽ സിക വൈറസ് കണ്ടെത്തിയത്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചയുടനെ  ആരോഗ്യ വകുപ്പ് അധികൃതർ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്ത. പ്രാരംഭ ഘട്ടത്തിൽ പ്രതിസന്ധി ലഘൂകരിക്കുന്നതിന് പ്രത്യേക യോഗങ്ങൾ നടത്തുകയും ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.30 ഗർഭിണികളുടെയും പനി ലക്ഷണങ്ങളുള്ള ഏഴ് പേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ബെംഗളൂരുവിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തലക്കയല ബേട്ട വില്ലേജിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വില്ലേജുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.വെങ്കടപുര, ദിബ്ബൂരഹള്ളി, ബച്ചനഹള്ളി, വഡ്ഡഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചിക്കബെല്ലാപുര ജില്ലയിൽ സിക്ക വൈറസ് കണ്ടെത്തിയതായി ചിക്കബെല്ലാപുര ജില്ലാ ഹെൽത്ത് ഓഫീസർ മഹേഷ് കുമാർ സ്ഥിരീകരിച്ചിരുന്നു.മേഖലയിലെ അയ്യായിരത്തോളം പേരെ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.കൊതുകിലൂടെ പകരുന്ന വൈറൽ അണുബാധയാണ് സിക്ക വൈറസ്. പനി, ചുണങ്ങു, തലവേദന, സന്ധി വേദന, കണ്ണിന് ചുവപ്പ്, പേശി വേദന എന്നിവയാണ് ലക്ഷണങ്ങൾ. സിക്ക ജനന വൈകല്യങ്ങൾക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page