പതിനാറുകാരിയുടെ നഗ്നചിത്രം ഉപയോഗിച്ച് ഭീഷണി; 17 കാരനടക്കം രണ്ടുപേര്‍ പോക്‌സോ കേസിൽ അറസ്റ്റില്‍
കണ്ണൂര്‍: പതിനാറുകാരിയുമായി സമൂഹ ചങ്ങാത്തം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്വര്‍ണ്ണവും പണവും തട്ടാന്‍ ശ്രമം. പെണ്‍കുട്ടി നല്‍കിയ പരാതിയിൽ തളിപ്പറമ്പ് പൊലീസ് 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. ബാപുപറമ്പ് തൃച്ചംബരത്തു വീട്ടില്‍ ആദിത്യന്‍ (18)ആണ് അറസ്റ്റിലായവരില്‍ ഒരാള്‍.സ്‌നാപ്പ് ചാറ്റ് എന്ന ആപ്പിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയശേഷം …