വയറുവേദനക്ക് ചികിത്സ തേടി എത്തി; പരിശോധനയില്‍  ആറു മാസം ഗര്‍ഭിണിയെന്ന് തെളിഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്.വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ പരിചയക്കാരനായ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ ; വിധിയെ കയ്യടിച്ച് വരവേറ്റ് ജനക്കൂട്ടം

  കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന് വധ ശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. പീഡിപ്പിച്ചതടക്കുമുളള മറ്റ് കുറ്റ കൃത്യങ്ങൾക്ക് 5  ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കയ്യടികളോടെയാണ് ശിക്ഷാ വിധിയെ കോടതിക്ക് പുറത്ത് തടിച്ചു കൂടിയ വീട്ടമ്മമാരുൾപ്പെടെയുള്ളവർ സ്വീകരിച്ചത്. നീതി ലഭിച്ചതായി ജനക്കൂട്ടം പറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തിലാണ് പരമാവധി ശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും …

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അതു കൊണ്ട് തന്നെ അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മിതമായ …

യുവാവിനെ സുഹൃത്ത്  വിളിച്ചു വരുത്തി കുത്തിക്കൊന്നു

കണ്ണൂർ : സുഹൃത്തിനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യു(35)യെയാണ് സുഹൃത്ത് ജയേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ സംഭവം. ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍ക്കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്.സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39) ജോഷിയെ കുത്തുകയായിരുന്നു.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.പെയിന്റിംഗ് ജോലിക്കാരനായ …

മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത്  മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എറണാകുളം കിഴക്കമ്പലം താമരച്ചാല്‍ മേഖലയിലാണ് സംഭവം.അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈക്കില്‍ എത്തിയ യുവാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.കുട്ടി കരഞ്ഞതോടെ യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു.കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

ഉരുപ്പുകുറ്റിയിൽ വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന് എഫ്. ഐ. ആർ;പൊലീസിനു നേരെ വെടിവെച്ചത് 8 അംഗ സംഘം

കണ്ണൂർ: ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണത്തിന്‍റെ എഫ്‌ഐആര്‍ പുറത്ത്. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ് എട്ട് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.ഇതോടെ പോലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പ്രദേശത്ത് നിന്ന് പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.വെടിവയ്പ് നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൂന്നു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ ഉന്നത പോലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇരിട്ടി ആറള …

ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. സമാനതയില്ലാത്ത ക്രൂരതയാണെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പറയുന്നത്. ശിശുദിനത്തിലാണ് കേസിന്റെ വിധി പറയുന്നത്. രാജ്യത്ത് പോക്‌സോ നിയമങ്ങള്‍ നിലവില്‍ വന്ന ദിവസമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. …

നവംബർ 14 ലോക പ്രമേഹ ദിനം; പ്രമേഹത്തെ സൂചിപ്പിക്കുന്ന ശരീരത്തിന്റെ അടയാളങ്ങൾ എന്തെല്ലാം? പ്രമേഹത്തെ എങ്ങിനെ നേരിടാം

വെബ് ഡെസ്ക്: നവംബർ 14 ലോക പ്രമേഹ ദിനമായാണ് ആചരിക്കുന്നത്. ഈ വർഷത്തെ ലോക പ്രമേഹ ദിനം ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യ ഡയബറ്റിസിന്റെ (ICMR-INDIAD) പഠനമനുസരിച്ച്, ഏകദേശം 10.1 കോടി ആളുകൾ നിലവിൽ ഇന്ത്യയിൽ പ്രമേഹബാധിതരാണ്. പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥ മാത്രമല്ല. മരണനിരക്ക് വർദ്ധിപ്പിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തെ താറുമാറാക്കുകയും ചെയ്യുന്നുണ്ട്. …

കുരങ്ങുകളുടെ ആക്രമണം: പ്രഭാത സവാരിക്കിറങ്ങിയ വായോധികൻ മരിച്ചു

മംഗളുരു : ഒരു കൂട്ടം കുരങ്ങുകളുടെ ആക്രമണത്തിൽ 60കാരന് ദാരുണാന്ത്യം. സംഭവത്തെ ഞെട്ടിക്കുന്ന സംഭവം തിങ്കളാഴ്ച കർണാടകയിലെ ദാവൻഗരെയിലാണ് നടന്നത്. ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമവാസിയായ 60 കാരനായ ഗുട്ടെപ്പയാണ് മരിച്ചത്. പിഎൽഡി ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. രാവിലെ ഗുട്ടേപ്പ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോഴാണ് കുരങ്ങിന്റെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുരങ്ങിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുട്ടെപ്പയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിജെപി മുൻ എംഎൽഎയും എംപിയുമായ രേണുകാചാര്യ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. …

എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മംഗളൂരു: എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ അത്താണി സ്വദേശിനി പ്രകൃതി ഷെട്ടി (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് പ്രകൃതി ചാടിയതെന്നാണ് വിവരം. അമിത തടി കാരണം കുറെ കാലമായിവിഷാദത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ മാനസിക പ്രയാസം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്. ജീവിതം മടുത്തു എന്നും അതിനാലാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ഒരു …

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ കോടതി  തള്ളി

കാസർകോട്:ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. കോട്ടമല സ്കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് സ്കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചെന്നാണ് പരാതി.കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രധാനാധ്യാപികക്കെതിരെ പൊലീസ് കേസെടുത്തതിട്ടുള്ളത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ …

അനന്തപുരം ക്ഷേത്ര കുളത്തിലെ പുതിയ മുതലയുടെ സാന്നിധ്യം ; വനം വകുപ്പിനെ അറിയിച്ചെന്ന് ക്ഷേത്ര ഭാരവാഹികൾ;കൊണ്ട് വന്നിട്ടതാണെന്ന പ്രചാരണം തള്ളി അധികൃതർ

കാസർകോട്: അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം ഭാരവാഹികൾ   വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലയുടെ കാര്യത്തിൽ തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരമായിരിക്കും   ചെയ്യുക. സംരക്ഷിത വിഭാഗത്തിൽ പെടുന്ന മുതല ക്ഷേത്ര കുളത്തിൽ കഴിയുന്നതിൽ നിലവിൽ തടസങ്ങൾ ഒന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുതല ഊട്ട് വഴിപാട് പുന:സ്ഥാപിക്കുന്ന കാര്യത്തിൽ തന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ആരെങ്കിലും മുതലയെ കൊണ്ട് വന്നിട്ടതാകാമെന്ന വാദത്തെ അധികൃതർ തള്ളിക്കളഞ്ഞു. 16 സിസിടിവി …

മുഖ്യമന്ത്രിക്ക് ആശ്വാസം:ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പറഞ്ഞത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്.ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 …

മുതിർന്ന സി പി എം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന സിപിഎം  നേതാവ് ബസുദേബ് ആചാര്യ (81) അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.സി പി എം മുൻ  കേന്ദ്ര കമ്മിറ്റി അംഗവും മുൻ പാർലമെന്റ് അംഗവുമാണ്  ബസുദേബ് ആചാര്യ.ഹൈദരാബാദിലെ  മകന്റെ വസതിയിലായിരുന്നു അന്ത്യം.പശ്ചിമ ബംഗാളിലെ  ബങ്കുരയിൽ നിന്നുള്ള എംപിയായിരുന്നു ബസുദേബ് ​​ആചാര്യ. 84 മുതൽ 2014 വരെ തുടർച്ചയായി 9 തവണപാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ രംഗത്ത് നിന്ന് പാർലമെൻ്ററി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മികച്ച പാർലമെന്ററിയനായിരുന്നു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് ചെക്യാടാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ സംപ്തംബര്‍ 30 വടക്കഞ്ചേരിയിലും സമാനമായ സംഭവം നടന്നിരുന്നു. കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകന്‍ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഇക്കഴിഞ്ഞ മെയില്‍ വടകരയിലും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 …

ഷോപ്പ് അടയ്ക്കുന്ന സമയത്ത് എത്തിയ മധുവിന് മദ്യം നല്‍കിയില്ല; വൈന്‍ ഷോപ്പിന് തീയിട്ട് പ്രതികാരം തീര്‍ത്ത് യുവാവ്

മദ്യം നല്‍കിയില്ലെന്നാരോപിച്ച് മദ്യഷോപ്പിന് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്താണ് സംഭവം. ഷോപ്പ് അടയ്ക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തിയ മധുവിനോട് ജീവനക്കാര്‍ മദ്യമില്ലെന്ന് പറഞ്ഞതോടെയാണ് മധു അക്രമാസക്തനായത്. മദ്യമില്ലെന്ന് പറഞ്ഞതോടെ ദേഷ്യത്തിലായ മധു ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. പിന്നീട് മടങ്ങിവന്ന ഇയാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഷോപ്പിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ദേഹത്തേയ്ക്കും ഇയാള്‍ പെട്രോള്‍ ഒഴിച്ചു. കടയ്ക്ക് തീപിടിച്ചതുകണ്ട ജീവനക്കാര്‍ ഇറങ്ങിയോടിയതോടെ വലിയ ദുരന്തമാണ് ഒഴിവായത്. കടയില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങിയോടിയെങ്കിലും കട …

ബന്തടുക്കയില്‍ കോഴിയങ്കം; എട്ടുപേര്‍ അറസ്റ്റില്‍; 18 കോഴികൾ കസ്റ്റഡിയിൽ

കാസർകോട് : തുലാമാസ വാവിനോട്‌ അനുബന്ധിച്ച്‌ കോഴിയങ്കം നടത്തിയ എട്ടുപേര്‍ അറസ്റ്റില്‍. 18 കോഴികളെയും 2030 രൂപയും പിടികൂടി. ഇന്നലെ വൈകുന്നേരം പൂടംകല്ല്‌ കോളനിക്കു സമീപത്തെ തുറസായ സ്ഥലത്താണ്‌ കോഴിയങ്കം നടന്നത്‌. ബന്തടുക്ക പൂടങ്കല്ല്‌ മലാംകുണ്ടിലെ പി.പുഷ്‌പാകരന്‍ (52), ആലത്തുംകടവിലെ കെ.മോഹനന്‍ (55), കരിവേടകം പുളുവഞ്ചിയിലെ പി.കെ.ശ്രീജിത്ത്‌ (37), പാണത്തൂര്‍ കല്ലപ്പള്ളിയിലെ എ.ഐ.ദീപക്‌ (30), മാണിമൂല, പുളിന്‍ചാല്‍, പാട്ടാളിമൂല ഹൗസിലെ ബി.പ്രമോദ്‌ കുമാര്‍ (48), ചാമക്കൊച്ചിയിലെ ബി.കെ.നാരായണന്‍ (50), ബന്തടുക്ക, മാലാംകുന്നിലെ ബി.സുധീഷ്‌ (25), കരിവേടകം ബണ്ടംകൈയിലെ …

മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും ഏറ്റുമുട്ടി; അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ ചോരപ്പാട്; രണ്ടുപേര്‍ക്ക് വെടിയേറ്റതായി സംശയം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും ഏറ്റുമുട്ടിയതായി സൂചന. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ രാവിലെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്ഥലത്തുനിന്നും വലിയ രീതിയിലുള്ള വെടിവെപ്പിന്റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. …