ഭർത്താവിനെക്കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു; ഭാര്യയും കാമുകനും പിടിയിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ സ്ത്രീയും കാമുകനും അറസ്റ്റില്‍. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം.പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച്‌ പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നല്‍കിയ ശേഷം ഭാരതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയില്‍ വെച്ച്‌ മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ മഴ കാരണം പദ്ധതി നടപ്പിലാകാതായതോടെ മൃതദേഹം മുറിച്ച്‌ കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു.

പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ ഇയാള്‍ പ്രഭു കച്ചവടം നടത്തുന്ന മാര്‍ക്കറ്റില്‍ അന്വേഷിച്ചെങ്കിലും പ്രഭുവിനെ കുറിച്ച്‌ വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെ സഹോദരനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page