അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ നാലു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്.
കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page