കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയി; കുട്ടിയെ കടത്തിയത് കാറിലെത്തിയ സംഘം

കൊല്ലം: കൊല്ലം ഓയൂരില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്.വൈകിട്ട് ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച്‌ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥാനൊപ്പം ട്യൂഷന് പോകുമ്ബോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ

കാസര്‍കോട്: യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കെ.എം ജോസഫിനാ(58)ണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം.  2014 ജൂണ്‍ 25ന് രാത്രി 10 മണിയോടെ …

ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ച് തട്ടിപ്പ്; ലീഗ് നേതാവടക്കം രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ചു പണപിരിവിനു ശ്രമിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ലീഗ് നേതാവടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മെട്രോ ഗോള്‍ഡ് ജ്വല്ലറി എം.ഡി.അഹമ്മദ് സാജിയുടെ പരാതിയിലാണ് കോട്ടിക്കുളം സ്വദേശികളായ സാനു എന്ന ഷാനവാസ്(30), ലീഗ് നേതാവ് കെ.ബി.എം.ഷരീഫ്(49) എന്നിവര്‍ക്കെതിരെയാണ് സിജെഎം കോടതി നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തത്. ജ്വല്ലറിയുടെ പേരില്‍ വ്യാജ പേരും ലേബലും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പണപ്പിരിവ് നടത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് കേസ്. ഉപ്പളയിലും സമാനരീതിയില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി …

ഉത്തരകാശി രക്ഷാ പ്രവർത്തനം ഊർജ്ജിതം; കുടുങ്ങിയ യന്ത്ര ഭാഗങ്ങൾ നീക്കം ചെയ്തു; മുകളിൽ നിന്ന് ഡ്രില്ലിംഗ് പുരോഗമിക്കുന്നു; രക്ഷാ പ്രവർത്തനത്തിന് സൈന്യവും

ന്യൂഡൽഹി:ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് താഴോട്ട് തുരക്കുകയാണ് (വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്) രക്ഷാ പ്രവർത്തകർ. അമേരിക്കൻ നിർമ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇപ്പോൾ തകരാറിലായ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ തുരങ്കത്തില്‍നിന്ന് പൂര്‍ണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകള്‍കൂടി നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പ് നീക്കംചെയ്താല്‍ …

മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ; അമ്മയ്ക്ക് 40 വര്‍ഷവും 6 മാസവും കഠിന തടവ്

തിരുവനന്തപുരം: ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് പിന്നീട് താമസിച്ചിരുന്നത്. പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ചില സമയങ്ങളില്‍ ശിശുപാലന്‍ കുട്ടിയെയും …

സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല. അതേസമയം കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്.തെക്കന്‍ തായ്‌ലന്‍ഡിനും തെക്കന്‍ …

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 15 കാരന്‍ മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പതിനഞ്ചുകാരന്‍ മരണത്തിനു കീഴടങ്ങി. അതിഞ്ഞാല്‍, കണ്ടത്തില്‍ പള്ളിക്കു സമീപത്തെ സലീമിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് സഫ്വാന്‍ ആണ് മരിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടിയാണ് സഫ്വാന്‍. പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷമാസ്, ഷാഹില. കൃത്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 15 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മരിച്ചിരുന്നു. കാസര്‍കോട് 11 പഞ്ചായത്തുകള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയാണ്. 2017 ഏപ്രില്‍ മാസത്തിലാണ് അവസാനമായി മെഡിക്കല്‍ …

പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ വീണ്ടും മുസ്ലീംലീഗ്‌, കോണ്‍ഗ്രസ്‌ നേതാക്കള്‍;പാണക്കാട്‌ തങ്ങളുടെ മരുമകനും  കോൺഗ്രസ്സ് നേതാവും നവകേരള സദസില്‍; നവ കേരള സദസിൽ പോയവർക്ക്   എതിരെ നടപടി എടുത്ത്  മുഖം രക്ഷിക്കാൻ ലീഗ്

മലപ്പുറം: പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലക്ക്‌ മറികടന്ന്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസില്‍. മുസ്ലീംലീഗ്‌ മുൻ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മരുമകന്‍ ഹസീബ്‌ തങ്ങള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ സി.മൊയ്‌തീന്‍ എന്നിവരാണ്‌ തിരൂര്‍ മണ്ഡലം നവകേരള സദസിനു എത്തിയത്‌. പ്രഭാത യോഗത്തിലാണ്‌ ഇരുവരും പങ്കെടുത്തത്‌. തിരുനാവായ മുന്‍ ബ്ലോക്ക്‌ പ്രസിഡണ്ടാണ്‌ സി.മൊയ്‌തീന്‍. മുന്നണിയുടെ വിലക്ക്‌ നിലനില്‍ക്കുന്നതിനിടയില്‍ ഇരുവരും ഇന്നത്തെ നവകേരള സദസിന്റെ അനുബന്ധ പരിപാടിക്കെത്തിയത്‌ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ …

കോടികളുടെ ആഘോഷമല്ല, കുടിലിലെ ആനന്ദമാണ് വലുത്’; നവകേരള സദസിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രൂപേഷ് പന്ന്യന്‍

കോട്ടയം: നവകേരള സദസ്സുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന പര്യടനം നടത്തുമ്പോള്‍, നവകേരള സദസിനെതിരെനും സിപിഐ നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. സ്വന്തം സമ്പാദ്യങ്ങള്‍ കൈവിടാത്തവര്‍ പ്രമാണിമാരും പൗരപ്രമുഖരുമായി നികുതിപ്പണത്തിന്റെ പൊലിമയില്‍ മറ്റൊരു ലോകം പണിയുമ്പോള്‍ ചിതലരിക്കാന്‍ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാരെന്നു സമൂഹമാധ്യമത്തിലൂടെ കുറിച്ചു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപേഷ് സര്‍ക്കാരിനെയും സിപിഐയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നവകേരള സദസിലെ ആഢംബരത്തെയും സിപിഐ മന്ത്രിമാരുടെ പൗര പ്രമുഖരുമായുള്ള …

വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല; 9 മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി കൊലപ്പെടുത്തി

മംഗളൂരു: വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല. മകന്റെ 9 മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്‌ന, ഗജേന്ദ്ര ദമ്പതികളുടെ മകനും 9 മാസം പ്രായമായ അദ്വികിന്റെ മരണത്തിലാണ് ഭര്‍തൃമാതാവിനെതിരെ പുത്രവധു പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭര്‍തൃമാതാവ് സരോജത്തിനെതിരെയാണ് പരാതി. പ്രസവ ശേഷം അഞ്ചാം മാസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ തുടങ്ങിയതാണ് കലഹം. വിവാഹത്തിന് ശേഷം ഏറെ വൈകാതെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതിലും ഭര്‍തൃ മാതാവിന് അസംതൃപ്തിയുണ്ടാക്കിയിരുന്നു. ഇതുകാരണം മകന്റെ …

കാറിൽ എംഡിഎം എ കടത്തിയ യുവാവ് പിടിയിൽ

കാസർകോട്:  കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി റസീൽ (39) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച‌ പുലർച്ചെ  എക്സൈസ് ഇൻസ്പെക്ടർ കെ കെ സുധീറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ടാറ്റ ആൾട്രോസ് കാറിൽ ബെംഗ്ളൂറിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 28.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബംഗളൂരിൽ  നിന്നും  എംഡിഎംഎ കൊണ്ടുവന്ന് ചെറു പാകറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നും എക്സൈസ് …

കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ;  പേരാവൂരിൽ ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് 2 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാൻ വഴിയില്ലാതെ വന്നതോടെ

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ ക്ഷീര കർഷകൻ അത്മഹത്യ ചെയ്തു.കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കേരള ബാങ്ക് വായ്പ്പാ കുടിശികയായി 20,2040 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്..ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. …

യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; സുഹൃത്തിനെ പൊലിസ് തെരയുന്നു

കിഴക്കന്‍ ഡല്‍ഹിയിലെ ഫാര്‍ഷ് ബസാറിലെ വിശ്വാസ് നഗറിലെ വാടക മുറിയില്‍ 23 കാരിയായ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കവര്‍ കണ്ടെത്തിയതോടെ സ്ഥാപന ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ കഴുത്തില്‍ തുണി കെട്ടി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഫര്‍ഷ് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ …

ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 മരണം

വെബ്ബ് ഡെസ്ക്: സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്‌ഇ‌ഒ‌സി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഗുജറാത്തിലെ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങൾ . ദാഹോദിൽ നാല് പേർ, ബറൂച്ചിൽ മൂന്ന് പേർ, താപിയിൽ രണ്ട് പേർ, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒരാൾ വീതവും മരണപ്പെട്ടു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ …

16 കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍

പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍. സിപിഎം നേതാവും ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ(35)യാണ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് ചെറുപ്പുളശ്ശേരിയിലെ 16 വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയും കുടുംബവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കല്‍ സെക്രട്ടറി …

സ്വർണ്ണം വേണ്ട; പണ കുടുക്കയും മദ്യവും എടുത്ത് സ്ഥലം വിട്ട് മോഷ്ടാവ്

കൊല്ലം: വീട്ടിലിരുന്ന സ്വര്‍ണം മോഷ്ടിക്കാതെ രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും മാത്രമെടുത്ത് മോഷ്ടാവ്. കൊല്ലം ചിതറയിലാണ് സംഭവം.ചുമടുതാങ്ങി സ്വദേശി അംബികയുടെ വീട്ടിലാണ് കൗതുകമേറിയ മോഷണം നടന്നത്.  അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലേക്കും മകൻ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനും പോയപ്പോഴാണ് മോഷണം നടന്നത്. വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മുൻഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടൻ നാട്ടുകാരേയും വീട്ടുകാരേയും പൊലീസിനേയും ഇക്കാര്യമറിയിച്ചു. നാലരപ്പവൻ സ്വര്‍ണം മോഷണം പോയെന്നായിരുന്നു ആദ്യം പരാതി. മാത്രമല്ല മോഷണം നടന്ന മുറിയില്‍ വസ്ത്രങ്ങള്‍ …

പിക്കപ്പ് വാനിൽ രഹസ്യ അറ ഒരുക്കി കഞ്ചാവ് കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ; 42 കിലോ കഞ്ചാവ് കണ്ടെടുത്തു

പാലക്കാട് വൻ കഞ്ചാവ് വേട്ട . സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാലക്കാട് വാളയാറില്‍  പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ക്യാബിനിന് മുകളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച്‌ കടത്തിക്കൊണ്ടുവന്ന 42 കിലോയോളം കഞ്ചാവ്  പിടികൂടി.പ്രതി മലപ്പുറം എ ആര്‍ നഗര്‍ സ്വദേശിയായ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പാലക്കാട് സ്പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്പെക്ടറും സംഘവും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.മൊത്ത …

ചരക്ക് കപ്പൽ മുങ്ങി; 4 ഇന്ത്യക്കാരുൾപ്പെടെ 13 ജീവനക്കാരെ കാണാനില്ല

ഏഥൻസ് : ഗ്രീക്ക് ദ്വീപായ ലെസ്ബോസിന് സമീപം ഈജിയൻ കടലില്‍ ‘ ദ റാപ്റ്റര്‍ ‘ എന്ന ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി. : ഗ്രീക്ക് ദ്വീപായ ലെസ്ബോസിന് സമീപം ഈജിയൻ കടലില്‍ ‘ ദ റാപ്റ്റര്‍ ‘ എന്ന ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി.ഒരാളെ രക്ഷിച്ചു. ഈജിപ്റ്റില്‍ നിന്ന് 6,000 ടണ്‍ ഉപ്പുമായി തുര്‍ക്കിയെയിലെ ഇസ്താംബുളിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ലെസ്ബോസ് …