അമേരിക്കയിൽ 3 പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്

ന്യൂയോർക്ക്:അമേരിക്കയില്‍ പലസ്തീൻ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്. വെര്‍മോണ്ടില്‍ യൂണിവേഴ്സിറ്റി ക്യാംപസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.ശനിയാഴ്ച വൈകിട്ടാണ് നടുക്കുന്ന ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടാനായില്ല. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഹിസാം അവര്‍ത്ഥാനി, കിന്നൻ അബ്ഡേല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

ഭീകരാക്രമണം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ പിൻതുണയുള്ള സംഘടന; കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്

കോഴിക്കോട്: ഭീകരാക്രമണം ലക്ഷ്യമിട്ട്‌ രാജ്യത്ത്‌ പാകിസ്‌താന്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളം ഉള്‍പ്പെടെ രാജ്യത്ത്‌ നാല്‌ സംസ്‌ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്‌ഡ്‌.സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ ടൗണിലാണ്‌ പരിശോധന നടന്നത്‌. ഗസ്‌ വ ഇ ഹിന്ദ്‌ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.കേരളം കൂടാതെ, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലും പരിശോധന നടന്നതായാണു റിപ്പോര്‍ട്ട്‌. മധ്യപ്രദേശിലെ ദേവാസ്‌, ഗുജറാത്തിലെ ഗിര്‍ സോംനാഥ്‌, ഉത്തര്‍പ്രദേശിലെ അസംഗഢ്‌ എന്നിവിടങ്ങളിലാണു റെയ്‌ഡ്‌ നടന്നത്‌. നാലു സംസ്‌ഥാനങ്ങളില്‍നിന്നും …

മയക്കുമരുന്ന് വിൽപ്പനക്കെത്തിയ യുവതീ- യുവാക്കൾ പിടിയിൽ

കോട്ടയം: മയക്കുമരുന്നു വിൽപ്പനക്കെത്തിയ യുവാവും യുവതിയും പിടിയിൽ.  എംഡിഎംഎയും കഞ്ചാവുമായി തെള്ളകം കാരിത്താസ് ജംഗ്ഷനില്‍ എത്തിയ ഇരുവരെയും  പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി തലപ്പാടി ഭാഗത്ത് പുലിത്തറ കുന്നില്‍ ജെബി ജേക്കബ് ജോണ്‍ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി ഭാഗത്ത് മൂക്കാട്ടുപറമ്പിൽല്‍ വീട്ടില്‍ എം.ഒ. അശ്വതി (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവര്‍ കാരിത്താസ് ഭാഗത്ത് മയക്കുമരുന്ന് വില്പനയ്ക്ക് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ …

മലദ്വാർ സ്വർണ്ണം തുടർച്ചയായി മൂന്നാം  ദിവസവും എത്തി; ഇന്ന് പിടികൂടിയത് 2 കിലോയിൽ അധികം; 2 തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കോഴിക്കോട്:  കോഴിക്കോട് വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളിൽ നിന്നായി രണ്ട് കിലോയിൽ അധികം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ  എത്തിയ തമിഴ്‌നാട് സ്വദേശി മുഹമ്മദ് അബ്ദുല്ല അഹമ്മദ് കബീർ (30) എന്ന യാത്രക്കാരനെ സംശയം തോന്നി  കസ്റ്റംസ് പിടികൂടി.  ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1169 ഗ്രാം തൂക്കമുള്ള 3  സ്വർണ മിശ്രിത  ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും …

കേന്ദ്ര വിഹിതം; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന്  നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ  കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിനെതിരെ അനാവശ്യ  ആരോപണം ഉന്നയിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ ഗീർവാണമടിക്കാതെ  കണക്കുകൾ പുറത്തു വിടാൻ തയാറാകണം. സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മ കേന്ദ്ര സർക്കാരിൻ്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇനി സാധിക്കുകയില്ല. ജിഎസ്ടി വിഹിതം കേന്ദ്രം നൽകാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ …

കേരളത്തിന് വീണ്ടും വന്ദേ ഭാരത് ; 4 വന്ദേ ഭാരത് കൂടെ സർവ്വീസിന്; നവംബർ 30 മുതൽ സർവ്വീസാരംഭിക്കും

തിരുവനന്തപുരം: ഉത്സവകാല തിരക്ക് പ്രമാണിച്ച്‌ കേരളത്തിന് നാല് വന്ദേ ഭാരത് സ്പെഷല്‍ ട്രെയിൻ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു.തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലും ( കോട്ടയം വഴി) ചെന്നൈ- കോട്ടയം റൂട്ടിലും രണ്ട് വീതം സര്‍വീസുകളാണ് അനുവദിച്ചത്. തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരത് നവംബര്‍ 30 മുതല്‍ ജനുവരി 25 വരെയുള്ള വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 1.20 ന് കാസര്‍ഗോഡ് എത്തും. തിരികെ ഉച്ചകഴിഞ്ഞ് 2.40 …

ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്; ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ചു; കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ച്‌ വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു …

കാമുകന്റെ കടം തീര്‍ക്കണം; ഡേറ്റിങ് ആപ്പിലൂടെ പുതിയ കാമുകനുമായി അടുപ്പം കൂടി പണം തട്ടിയെടുക്കാന്‍ ശ്രമം; കാമുകന്‍ ദരിദ്രനെന്നറിഞ്ഞപ്പോള്‍ കൊന്ന് തള്ളി; യുവതിക്ക് ജീവപര്യന്തം

ജയപ്പൂര്‍: ഡേറ്റിങ് ആപ്പായ ടിന്‍ഡര്‍ വഴി പരിചയപ്പെട്ട് അടുപ്പത്തിലായി 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം. ഡേറ്റിങ് ആപ്പില്‍ നിന്ന് തുടങ്ങിയ ഒരു പ്രണയം വലിയ ദുരന്തമായി മാറിയ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഈയടുത്ത് ഡല്‍ഹിയിലാണ്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ടിന്‍ഡര്‍ വഴി പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ ഇരുപത്തിയേഴുകാരിയായ പ്രിയ സേഠ് സുഹൃത്തുക്കളായ ലക്ഷ്യ വാലിയ, ദിക്ഷന്ത് കമ്ര എന്നിവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രിയയും ദുഷ്യന്തും ടിന്‍ഡര്‍ വഴിയാണ് പരിചയപ്പെട്ടത്.വിവാഹിതനായ ദുഷ്യന്ത് ഡല്‍ഹിയിലെ …

നവകേരള സദസ് പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍, അമ്പരന്ന് സംസ്ഥാന നേതൃത്വം

കോഴിക്കോട്: പ്രതിപക്ഷം സംസ്ഥാന തലത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനിടെ മുക്കത്തെ നവകേരള സദസ് പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍. വിവിധമേഖലകളിലെ കോണ്‍ഗ്രസ്സ് നേതാക്കളാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തിട്ടുള്ളത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, കൊടുവള്ളി കട്ടിപ്പാറയിലെ ലീഗ് നേതാവ് മൊയ്തു മുട്ടായി, താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രസിഡന്റ്, കട്ടിപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് എന്നിവര്‍ മുക്കത്തെ യോഗത്തില്‍ പങ്കെടുത്തു. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ …

വിടാതെ പൊലീസും ; റോബിൻ ബസ് ഉടമ അറസ്റ്റിൽ; അറസ്റ്റ് ചെക്ക് കേസിൽ

പത്തനംതിട്ട: റോബിൻ ബസ്  നടത്തിപ്പുകാരന്‍ ബേബി  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന …

റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ബൈക്കോടിച്ച വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്കോടിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാല്‍നടയാത്രക്കാരന് ഗുരുതരപരിക്കേറ്റു. മുക്ക ശ്രീനിവാസ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വൈഭവ് വിശ്വനാഥ് (21) ആണ് മരിച്ചത്. മുക്ക ജുമാമസ്ജിദ് ചീഫ് സെക്രട്ടറി എം.സി ഫാറൂഖിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ ദേശീയപാത മുക്ക പദ്രെ ദ്വാരയില്‍ വച്ചാണ് അപകടം. പെട്രോള്‍ കന്നാസില്‍ വാങ്ങി റോഡ് മുറിച്ചുകടക്കുയായിരുന്നു ഫാറൂഖ്. അതിനിടെ ഉച്ചയൂണ്‍ കഴിഞ്ഞ് കോളജിലേക്ക് പോവുകയായിരുന്ന വിശ്വനാഥ് അമിതവേഗതയില്‍ എത്തുകയായിരുന്നു. ഫാറൂഖിനെ …

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം സങ്കീർണം; തൊഴിലാളികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ഫോൺ സജ്ജമാക്കി; കുത്തനെ ഡ്രില്ലിംഗ് നടത്തി രക്ഷാ പ്രവർത്തനം നടത്താൻ അധികൃതർ

ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം പിന്നിടുമ്പോൾ  രക്ഷാദൗത്യം വീണ്ടും സങ്കീര്‍ണമാകുന്നു.വെള്ളിയാഴ്ച വൈകിട്ട് ഓഗര്‍ മെഷീൻ പൂര്‍ണമായും തകര്‍ന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തില്‍ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചു. ബദല്‍ പദ്ധതിയായി ഇന്ന് മലമുകളില്‍ നിന്ന് കുത്തനെയുള്ള ഡ്രില്ലിംഗ് തുടങ്ങും.ദൗത്യം 24 മണിക്കൂറിലേറെയായി പൂര്‍ണമായും സ്തംഭിച്ചിരിക്കയാണ്. കുടുങ്ങിയവരെ പുറത്തെത്തിക്കുന്നത് ഇനിയും വൈകും. ഓഗര്‍ മെഷീൻ റിപ്പെയര്‍ ചെയ്യാനാവാത്ത വിധം തകര്‍ന്നതായി തുരങ്ക വിദഗദ്ധൻ ആര്‍നോള്‍ഡ് ഡിക്സ് അറിയിച്ചു.മെഷീനിന്റെ ബ്ലേഡ് മുറിക്കാൻ ഹൈദരാബാദില്‍ നിന്ന് പ്ലാ‌സ്‌മ …

ബസിൽ വച്ച് അടുത്ത സീറ്റിലെ യാത്രികയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജാസ് മോനാണ് (44) അറസ്റ്റിലായത്.ഇന്നലെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രചെയ്യുകയായിരുന്നു സ്ത്രീ. ഇവരുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്ന പൊലീസുകാരൻ അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ത്രീ പ്രതികരിച്ചെങ്കിലും ഇയാള്‍ ശല്യം തുടരുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബസില്‍ വെച്ച്‌ തന്നെ സ്ത്രീ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കളെത്തി പൊൻകുന്നം പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീയുടെ …

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴാംമൈല്‍ കാക്കാഞ്ചാല്‍ സ്വദേശി ബൈത്തുല്‍ ബുഷ്റ ഹൗസില്‍ മുഹമ്മദ് ഷെഹസാദാണ്(32)മരണപ്പെട്ടത്. കഴിഞ്ഞ നവംബര്‍ 19 ന് ഞായറാഴ്ച്ച രാത്രി 10.30നായിരുന്നു അപകടം. ഷെഹ്സാദ് ഓടിച്ച ബൈക്ക്കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഷെഹ്സാദ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കബറടക്കം വൈകുന്നേരം നാലിന്. മുഹമ്മദ് ഇസ്മായിലിന്റെയും കെ.എന്‍.ബുഷ്റയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാസിയ, ഡോ.ഷംഷാദ്, ഷാദിയ, ഷഹദ്.

കുസാറ്റ് അപകടം: വിദ്യാര്‍ത്ഥികൾ മരിച്ചത് ശ്വാസം മുട്ടി; ആന്തരികാവയവങ്ങള്‍ക്കും പരിക്ക്;  കണ്ണീരോടെ യാത്രാമൊഴി ചൊല്ലി സഹപാഠികള്‍

കൊച്ചി : കുസാറ്റ് ടെക്‌ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാര്‍ഥികളുടെ മൃതദേഹം ക്യാംപസില്‍ പൊതുദര്‍ശനത്തിനുവെച്ചു.പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെയാണ് സഹപാഠികള്‍ യാത്രാമൊഴി ചൊല്ലിയത്.പോസ്റ്റ് മോർട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം.തമ്പിയുടെ മകന്‍ അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ.ജി.റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ …

കുട്ടികളിലെ അമിതവണ്ണവും ആരോഗ്യ പ്രശ്നങ്ങളും ; അമിത വണ്ണം കുറക്കാൻ മാതാപിതാക്കൾക്ക് എങ്ങിനെ സഹായിക്കാൻ കഴിയും;തടി കുറക്കാനുള്ള വഴികൾ അറിയാം

അമിതവണ്ണ വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾക്കിടയിലെ പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങു വഴികള്‍ എന്തൊക്കെ എന്ന് നോക്കാം; തടി കുറക്കാനുള്ള വഴികൾ അറിയാം ലോകമെമ്പാടും, കഴിഞ്ഞ ദശകത്തിൽ പൊണ്ണത്തടി, ഹൃദയാഘാതം, പ്രമേഹം, ഫാറ്റി ലിവർ, എല്ല് സംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങളുടെ തോത് കൂടിയിട്ടുണ്ട്. ആശങ്കാജനകമായ കാര്യം എന്താണെന്നാല്‍, കുട്ടിക്കാലത്തെ പൊണ്ണത്തടി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് ഇന്ത്യയിലും പകർച്ചവ്യാധി എന്നോണം പടരുകയാണ്. അമിതവണ്ണത്തിന് കാരണം വ്യക്തിയുടെ അനാരോഗ്യകരമായ ജീവിതശൈലി മാത്രമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. …

ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും പിടിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും കാരണം ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജയനഗറിലെ ഹരിനാരായണപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിമള്‍ എന്ന യുവാവാണ് ഭാര്യ അപര്‍ണ ബൈദ്യയെ (32) കൊലപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ പേരില്‍ …

ഒന്നരകോടിയുടെ തിമിംഗലഛര്‍ദ്ദി വില്‍ക്കാനെത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഒന്നരകോടിയോളം വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദിയുമായി മൂന്ന് പേരെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തു. വിട്ടലില്‍ താമസിക്കുന്ന ചിക്കമംഗളൂരു സ്വദേശി പ്യാരേജന്‍ (37), വിട്ടല്‍ സ്വദേശി ബദറുദ്ദീന്‍ (28), തമിഴ്നാട് സ്വദേശി രാജേഷ് ആര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച വൈകീട്ട് പമ്പ് വെല്ലിന് സമീപമാണ് പ്രതികളെ പിടികൂടിയത്. കാറിലെത്തിയ നാല് പേര്‍ തിമിംഗലഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് പമ്പ് വെല്ലിലെത്തിയത്. വാഹന പരിശോധനക്കിടേയാണ് സംഘം കുടുങ്ങിയത്. കാറില്‍ നിന്ന് 1,57,50,000 …