സ്വർണ്ണം വേണ്ട; പണ കുടുക്കയും മദ്യവും എടുത്ത് സ്ഥലം വിട്ട് മോഷ്ടാവ്


കൊല്ലം: വീട്ടിലിരുന്ന സ്വര്‍ണം മോഷ്ടിക്കാതെ രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും മാത്രമെടുത്ത് മോഷ്ടാവ്. കൊല്ലം ചിതറയിലാണ് സംഭവം.ചുമടുതാങ്ങി സ്വദേശി അംബികയുടെ വീട്ടിലാണ് കൗതുകമേറിയ മോഷണം നടന്നത്.  അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലേക്കും മകൻ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനും പോയപ്പോഴാണ് മോഷണം നടന്നത്. വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മുൻഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടൻ നാട്ടുകാരേയും വീട്ടുകാരേയും പൊലീസിനേയും ഇക്കാര്യമറിയിച്ചു. നാലരപ്പവൻ സ്വര്‍ണം മോഷണം പോയെന്നായിരുന്നു ആദ്യം പരാതി. മാത്രമല്ല മോഷണം നടന്ന മുറിയില്‍ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ നിന്നും പരിശോധനയ്ക്കിടെ സ്വര്‍ണം കിട്ടി.
പിന്നീടാണ് ഇവിടെയുണ്ടായിരുന്ന പണക്കുടുക്കയും രണ്ട് കുപ്പി മദ്യവുമാണ് മോഷ്ടാവ് എടുത്തതെന്ന് വ്യക്തമായത്. ആകെ മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറുമാണ് ഇവിടെയുണ്ടായിരുന്നത്.
ഇതില്‍ ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടില്‍ വച്ച്‌ തന്നെ കുടിച്ച്‌ തീര്‍ത്തു. പരിചയകാരാകാം  മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശ‍യിക്കുന്നതായും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page