കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ;  പേരാവൂരിൽ ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് 2 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാൻ വഴിയില്ലാതെ വന്നതോടെ

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ ക്ഷീര കർഷകൻ അത്മഹത്യ ചെയ്തു.കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കേരള ബാങ്ക് വായ്പ്പാ കുടിശികയായി 20,2040 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്..
ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വായ്പ തിരിച്ചടയ്ക്കാൻ  പണം കണ്ടെത്താൻ ആകാത്തതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു   സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. ഇദ്ദേഹത്തിന് മറ്റു സാമ്പത്തിക ബാധ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.ഭാര്യ:വത്സ, മക്കൾ: ആശ,അമ്പിളി,സിസ്റ്റർ അനിത.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഷിറിയയില്‍ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; തലയോട്ടിയില്‍ മുറിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി, വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് മാറ്റി

You cannot copy content of this page