ചരക്ക് കപ്പൽ മുങ്ങി; 4 ഇന്ത്യക്കാരുൾപ്പെടെ 13 ജീവനക്കാരെ കാണാനില്ല

ഏഥൻസ് : ഗ്രീക്ക് ദ്വീപായ ലെസ്ബോസിന് സമീപം ഈജിയൻ കടലില്‍ ‘ ദ റാപ്റ്റര്‍ ‘ എന്ന ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി. : ഗ്രീക്ക് ദ്വീപായ ലെസ്ബോസിന് സമീപം ഈജിയൻ കടലില്‍ ‘ ദ റാപ്റ്റര്‍ ‘ എന്ന ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി.ഒരാളെ രക്ഷിച്ചു. ഈജിപ്റ്റില്‍ നിന്ന് 6,000 ടണ്‍ ഉപ്പുമായി തുര്‍ക്കിയെയിലെ ഇസ്താംബുളിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ലെസ്ബോസ് തീരത്ത് നിന്ന് 8.3 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറൻ മേഖലയില്‍ ശക്തമായ കാറ്റിലും തിരയിലുംപെട്ടായിരുന്നു അപകടം. ഏഴ് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് സിറിയക്കാരുമാണ് കാണാതായ മറ്റുള്ളവര്‍. രക്ഷപ്പെട്ടയാള്‍ ഈജിപ്ഷ്യൻ പൗരനാണെന്നാണ് വിവരം. ഗ്രീക്ക് നേവി, എയര്‍ ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. ലെബനൻ ആസ്ഥാനമായുള്ള കമ്ബനിയാണ് കപ്പല്‍ നിയന്ത്രിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page