കോടികളുടെ ആഘോഷമല്ല, കുടിലിലെ ആനന്ദമാണ് വലുത്’; നവകേരള സദസിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രൂപേഷ് പന്ന്യന്‍

കോട്ടയം: നവകേരള സദസ്സുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന പര്യടനം നടത്തുമ്പോള്‍, നവകേരള സദസിനെതിരെനും സിപിഐ നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. സ്വന്തം സമ്പാദ്യങ്ങള്‍ കൈവിടാത്തവര്‍ പ്രമാണിമാരും പൗരപ്രമുഖരുമായി നികുതിപ്പണത്തിന്റെ പൊലിമയില്‍ മറ്റൊരു ലോകം പണിയുമ്പോള്‍ ചിതലരിക്കാന്‍ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാരെന്നു സമൂഹമാധ്യമത്തിലൂടെ കുറിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപേഷ് സര്‍ക്കാരിനെയും സിപിഐയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നവകേരള സദസിലെ ആഢംബരത്തെയും സിപിഐ മന്ത്രിമാരുടെ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയെയും രൂപേഷ് തന്റെ പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ശീതീകരിച്ച മുറികളില്‍ കഴിയുന്നവരുടെ ക്ഷേമങ്ങള്‍ക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റായതെങ്കില്‍ കൃഷ്ണപിള്ളയ്ക്കൊരിക്കലും കൂടിലില്‍ നിന്നും പാമ്പു കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു. ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്റെ നേതാക്കള്‍ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങളെന്നും കൃഷ്ണ പിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും പി കെ വിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓര്‍മ്മകള്‍ ഇല്ലാതാകുന്നിടത്താണ് പ്രമാണിമാരും പൗര പ്രമുഖരും പിറവി എടുക്കുന്നതെന്നും രൂപേഷ് വിമര്‍ശനം ഉന്നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page