പിക്കപ്പ് വാനിൽ രഹസ്യ അറ ഒരുക്കി കഞ്ചാവ് കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ; 42 കിലോ കഞ്ചാവ് കണ്ടെടുത്തു

പാലക്കാട് വൻ കഞ്ചാവ് വേട്ട . സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാലക്കാട് വാളയാറില്‍  പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ക്യാബിനിന് മുകളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച്‌ കടത്തിക്കൊണ്ടുവന്ന 42 കിലോയോളം കഞ്ചാവ്  പിടികൂടി.പ്രതി മലപ്പുറം എ ആര്‍ നഗര്‍ സ്വദേശിയായ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പാലക്കാട് സ്പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്പെക്ടറും സംഘവും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.മൊത്ത വിതരണക്കാരനാണ് പിടിയിലായ കഞ്ചാവ് കടത്തുകാരനെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടര്‍മാരായ റ്റി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനൻ നായര്‍, കെ ആര്‍ അജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ് ജി സുനില്‍, പി അജിത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം വിശാഖ്, കെ മുഹമ്മദലി, പി സുബിൻ, എം എം അരുണ്‍കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, അഹമ്മദ് കബീര്‍, വിനു, സതീഷ് കുമാര്‍, പ്രസാദ് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സംഗീത എക്സൈസ് ഡ്രൈവര്‍മാരായ കെ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page