വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല; 9 മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി കൊലപ്പെടുത്തി

മംഗളൂരു: വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല. മകന്റെ 9 മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്‌ന, ഗജേന്ദ്ര ദമ്പതികളുടെ മകനും 9 മാസം പ്രായമായ അദ്വികിന്റെ മരണത്തിലാണ് ഭര്‍തൃമാതാവിനെതിരെ പുത്രവധു പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭര്‍തൃമാതാവ് സരോജത്തിനെതിരെയാണ് പരാതി. പ്രസവ ശേഷം അഞ്ചാം മാസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ തുടങ്ങിയതാണ് കലഹം. വിവാഹത്തിന് ശേഷം ഏറെ വൈകാതെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതിലും ഭര്‍തൃ മാതാവിന് അസംതൃപ്തിയുണ്ടാക്കിയിരുന്നു. ഇതുകാരണം മകന്റെ ഭാര്യയോടും ചെറുമകനോടും അകല്‍ച്ച കാണിച്ചിരുന്നു. മകന്റെ ഭാര്യയോട് കുറ്റപ്പെടുത്തലും കലഹവും പതിവാക്കിയിരുന്നു. കുട്ടിക്ക് വെറ്റിലയും മറ്റു ഇലകളും ഭക്ഷണമായി നല്‍കി കൊലപ്പെടുത്തുകയായിരുന്നവെന്നാണ് വിവരം. സ്വാഭവിക മരണമാണെന്ന് കരുതി സംസ്‌കാരവും നടത്തിയിരുന്നു. നവംബര്‍ 22നാണ് അദ്വികിന്റെ സംസ്‌കാരം നടന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ 24 നു അദ്വികിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് പൊലീസ്. എന്നാല്‍ മകന്റെ ഭാര്യയുടെ ആരോപണം വ്യാജമാണെന്നാണ് സരോജം വിശദമാക്കുന്നത്. ഭര്‍ത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് മരുമകള്‍ പരാതി ഉന്നയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page