സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: ചിറ്റാരിക്കാലില്‍ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭീമനടി കാക്കടവ് കളങ്ങര സ്വദേശി കെ.എന്‍. ജോസഫിന്റെ മകന്‍ കെ. ജെ.ജോസഫ് (27) ആണ് മരിച്ചത്. യാത്രാ ബസിന്റെ കണ്ടക്ടറായിരുന്നു. ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലെത്തിലെത്തിയ ജോസഫ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ചിറ്റാരിക്കാല്‍ എസ്.ഐ അരുണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കഴിഞ്ഞദിവസം മാതാവിനെ ഗള്‍ഫിലേക്ക് യാത്രയാക്കി ശനിയാഴ്ചയാണ് …

നവകേരള സദസ്സില്‍ പരാതി നല്‍കി; കൈവിട്ടുപോയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി അനീസിന് സ്വന്തം

കാസര്‍കോട്: നഷ്ടപ്പെട്ടു എന്ന് കരുതിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലും കടപ്പാടിലുമാണ് വിദ്യാനഗര്‍ സ്വദേശി അനീസ് റഹ്‌മാന്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1999 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അനീസ്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ഫോട്ടോ ഇളകി നശിച്ചതിനെ തുടര്‍ന്ന് 2012 ലാണ് അനീസ് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ആറ് മാസം വരെ സ്‌കൂളില്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് വന്നിരുന്നില്ല. പിന്നീട് ജോലി ആവശ്യത്തിന് വിദേശത്ത് പോയ ഘട്ടത്തിലായിരുന്നു ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളിലെത്തിയത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തതിനാല്‍ പരീക്ഷാ …

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. മന്ത്രസഭ പുനസംഘടനയുടെ ഭാഗമായാണ് ഇരുവരുടെയും രാജി. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് രാജി. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്.പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മന്ത്രി ആക്കിയത് എല്‍ഡിഎഫ് ആണെന്നും എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്‌തെന്നും പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും …

വയനാട് വാകേരിയില്‍ വീണ്ടും കടുവ; തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടിച്ചുകൊന്നു; പ്രദേശവാസികള്‍ ഭീതിയില്‍

വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്. വനംവകുപ്പ് അധികൃതര്‍ പരിശോധന തുടരുകയാണ്. വാകേരിക്ക് അടുത്ത് മൂടക്കൊല്ലിയില്‍ പ്രജീഷ് എന്ന യുവാവിനെ ഡിസംബര്‍ ഒന്‍പതിന് കടുവ കൊന്നിരുന്നു. അതേസമയം വാകേരിയില്‍ ഭീതിവിതച്ച് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടുന്ന് പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരുന്നു. വാകേരി കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുകയായിരുന്നു. …

മനുഷ്യക്കടത്ത് ആരോപിച്ച് 300 ഇന്ത്യക്കാരുമായി സഞ്ചരിച്ച ഫ്രാന്‍സ് വിമാനം നിലത്തിറക്കി

മനുഷ്യക്കടത്ത് ആരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്ന് നിക്കരാഗ്വയിലേക്ക് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം ഫ്രാന്‍സ് വെള്ളിയാഴ്ച നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പത്ത് കുട്ടികള്‍ തങ്ങളെ രക്ഷിക്കണം എന്ന് അഭയം തേടിയതായും റിപ്പോര്‍ട്ട്.റൊമാനിയ ആസ്ഥാനമായുള്ള ലെജന്‍ഡ് എയര്‍ലൈന്‍സ് വിമാനം ദുബായിലെത്തിയ ശേഷം വ്യാഴാഴ്ച മുതല്‍ പാരീസില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്കുള്ള വാട്രി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. മനുഷ്യക്കടത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരെയാണ് വിമാനം കൊണ്ടുപോകുന്നതെന്ന അജ്ഞാത വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഇന്ത്യന്‍ എംബസി സംഘം …

കാണാതായപ്പോൾ വീട്ടുകാർ കണ്ടത്; മുൻ പഞ്ചായത്തംഗവും ഭാര്യയും കുളത്തിൽ മരിച്ച നിലയിൽ

കാസർകോട്: മുൻ പഞ്ചായത്തംഗത്തെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ.കൃഷ്ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു വളപ്പിലെ കവുങ്ങും തോട്ടത്തിലെ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കവുങ്ങിന് വെള്ളമടിക്കാന്‍ വീട്ടില്‍ നിന്നും ഉച്ചക്ക് ശേഷം പോയ കൃഷ്ണനായക് സന്ധ്യയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് …

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞു; പിന്നാലെ വന്ന ലോറി വിദ്യാർത്ഥികളുടെ ദേഹത്തുകൂടി കയറിയിറങ്ങി; പിറകിലിരുന്ന പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു ; സുഹൃത്തിന് ഗുരുതര പരിക്ക്

കാസർകോട്: നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു. ബൈക്ക് ഓടിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. എരിയപ്പാടി സ്വദേശി അബ്‌ദുല്ലയുടെയും സൈനബയുടെയും മകൻ ശിഹാബ് (17) ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലാണ് ശിഹാബ് ഇരുന്നത്. എരിയപ്പാടിയിലെ ആദിൽ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ദേശീയപാത ബേവിഞ്ചയിലാണ് അപകടം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കവേ നിയന്ത്രണംനഷ്ടപ്പെട്ട് റോഡിൽ തന്നെ വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ലോറി ഇരുവരുടെയും ദേഹത്തുകൂടി കയറിയിറങ്ങി. ലോറിക്കടിയിൽ …

വിവാദങ്ങളിലൂടെ സഞ്ചരിച്ച 40 ദിവസങ്ങള്‍; രണ്ടാം പിണറായി സര്‍ക്കാരിന്റെ നവകേരള യാത്ര സമാപിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ?

ഭരണതലത്തില്‍ മറ്റാരും പരീക്ഷിക്കാത്ത ജനകീയ മുന്നേറ്റമെന്ന് സര്‍ക്കാരും എല്‍.ഡി എഫും വിലയിരുത്തുന്ന നവകേരള സദസ് രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചത് ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളും വിവാദങ്ങളും. 136 മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു ജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ചും പുതിയ നയപരിപാടികള്‍ വിശദീകരിച്ചും കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ചാണ് നവകേരള യാത്ര ഓരോ മണ്ഡലത്തിലും പര്യടനം നടത്തിയത്. മൂന്ന് ലക്ഷത്തോളം പരാതികള്‍ ലഭിച്ചുവെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ഇതില്‍ നവംബര്‍ 18 ന് യാത്ര തുടങ്ങിയ കാസര്‍കോട് മുതലുള്ള …

പരിയാരത്തെ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച; മോഷണ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍: പരിയാരം സ്റ്റേഷന്‍ പരിധിയില്‍ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തി ചൂണ്ടി വയോധികയെ ബ ന്ദിയാക്കി കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘ ത്തിലെ മുഖ്യപ്രതി തമിഴ് നാട്ടിലെ ജോലാര്‍ പേട്ടയില്‍ പിടിയില്‍. തമിഴ്നാട്ടിലെ നാല്‍പതോളം കേസുകളിലെ പ്രതി നാമക്കല്‍ കുമാരപാളയം ഗാന്ധി നഗറിലെ സുരേഷ് എന്ന സുള്ളന്‍ സുരേഷിനെ (35)യാണ് അറസ്റ്റുചെയ്തത്. ജില്ലാ റൂറല്‍ പൊലീസ് മേധാവി എം.ഹേമല നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈം സ്‌ക്വാഡ് ആണ് മോഷ്ടാവിനെ പിടികൂടിയത്. പൊലീസ് തെരച്ചലിനിടെ …

വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നല്‍കിയില്ല; ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നല്‍കണം

വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നല്‍കാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് കമ്പനിക്ക് കിട്ടിയത് എട്ടിന്റെ പണി. സംഭവത്തില്‍ 1,18,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുണ്‍ ജി നായര്‍, ഭാര്യ ശ്രുതി സതീഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2017 ഏപ്രില്‍ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ തലേ ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സല്‍ക്കാരവും ഫോട്ടോയും വീഡിയോയും …

ബേഡകത്ത് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; യുവാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: അടുപ്പത്തിലായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയുടെ പരാതിയിലാണ് തളങ്കരയിലെ ഷിഹാബിനെതിരെയാണ് കേസെടുത്തത്. നേരത്തെ ബന്ധുവീട്ടില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് പെണ്‍കുട്ടിയും ശിഹാബും പരിചയത്തിലായതെന്നു പറയുന്നു. അതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ആശുപത്രി …

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുയുദ്ധം. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിനിടെ നവകേരള സദസിന്റെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിക്കേണ്ടിവന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. വനിതാപ്രവര്‍ത്തകര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രതിപക്ഷ …

സ്‌കൂട്ടര്‍ കൈ കാണിച്ച് നിര്‍ത്തി യുവതിയുടെ മൂന്നര പവന്‍ മാല കവര്‍ന്നു; മോഷ്ടാക്കളായ യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത് മറ്റൊരു സ്‌കൂട്ടറില്‍

കാസര്‍കോട്: വീട്ടിലേക്ക് പോവുകയായിരുന്ന വസ്ത്രാലയ ജീവനക്കാരിയുടെ സ്‌കൂട്ടര്‍ കൈ കാണിച്ച് നിര്‍ത്തിയശേഷം രണ്ടംഗ സംഘം മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ന്നു. മോഷ്ടാക്കളായ യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത് മറ്റൊരു സ്‌കൂട്ടറില്‍. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഉളിയത്തടുക്ക ഐ.എ.ഡി ജംഗ്ഷനിലാണ് സംഭവം. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരിയായ മായിപ്പാടി സ്വദേശിനി ദീപ്തി (30)യുടെ മാലയാണ് സംഘം കവര്‍ന്നത്. ജോലി കഴിഞ്ഞ് സ്വന്തം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. ഐ.എ.ഡി ജംഗ്ഷനിലെത്തിയപ്പോള്‍ സ്ഥലത്തെത്തിയ സ്‌കൂട്ടറിലെ യാത്രക്കാരായ യുവതിയും …

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ 9 പ്രതികൂല ഫലങ്ങള്‍

പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. നിങ്ങളുടെ ദിവസം ഊര്‍ജ്ജസ്വലമാക്കാനും, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനത്തിനും, ശരീര ഭാരം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാനും പോഷക ഗുണമുള്ള പ്രഭാതഭക്ഷണം സഹായിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങിനെ

അസമയത്ത് അമ്മയും കൈകുഞ്ഞുങ്ങളും റെയില്‍വേ ട്രാക്കില്‍! ആത്മഹത്യയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്

കാസര്‍കോട്: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഒരു അമ്മ കൈകുഞ്ഞുങ്ങളുമായി പോയത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഈ കുടുംബം തിരികെ ജീവിതത്തിലേക്ക്. നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് യുവതി കൈക്കുഞ്ഞുങ്ങളുമായി ആത്മഹത്യചെയ്യാനെത്തിയത്. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഓട്ടോയില്‍ ഇവര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് എത്തുകയായിരുന്നു. കുട്ടികളുടെ കരച്ചിലും യുവതിയുടെ പെരുമാറ്റവും കണ്ട ഓട്ടോ ഡ്രൈവര്‍ ഇക്കാര്യം ഉടന്‍ പൊലീസിനെ അറിയിച്ചു. അപ്പോള്‍ …

ഉദുമയിലെ മത്സ്യവില്‍പ്പന ഷെഡ് കത്തിനശിച്ച നിലയില്‍

കാസര്‍കോട്: ഉദുമ റെയില്‍വേ ഗേറ്റിനു സമീപത്തെ മത്സ്യവില്‍പ്പന ഷെഡ് കത്തിനശിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ പടരുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ബേക്കല്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഷെഡ് പൂര്‍ണമായും നശിച്ചത്. മീന്‍ ബോക്‌സുകള്‍, ത്രാസ്, ഉണക്ക മത്സ്യം എന്നിവയും കത്തി നശിച്ചവയില്‍പ്പെടും. തീ കൂടുതല്‍ പടര്‍ന്നിരുന്നെങ്കില്‍ സമീപത്തെ മത്സ്യവില്‍പ്പന തട്ടുകള്‍ കൂടി നശിക്കുമായിരുന്നു.

കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍. കൊടക്കാട് വെളളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷിന്റെയും ചിത്രയുടെയും മകള്‍ ആദ്യ സുരേഷ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിവരുന്നതിനിടയിലുണ് പാലക്കുന്ന് ദേശീയ പാതയില്‍ ജീപ്പ് തട്ടി പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നില ഗുരുതരമായതിനാല്‍ അപ്പോള്‍ തന്നെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ രാത്രിയോടെ മരണപെടുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് …

എംഡിഎംഎയുമായി മലയാളികളടക്കം മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: വില്‍പനക്കായി എത്തിച്ച എംഡിഎംഎ മയക്കുമരുന്നുമായി മലയാളികളടക്കം മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മനു എന്ന അന്നപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ്(29), കര്‍ണാടക കുളായിയില്‍ താമസിക്കുന്ന ആകാശ (24) എന്നിവരാണ് അറസ്റ്റിലായത്.ബജ്പെ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ ഗുരപ്പ കാന്തിയും സംഘവും നടത്തിയ പതിവ് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സംഘത്തില്‍ നിന്ന് 30,000 രൂപ വിലവരുന്ന 6.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ വില്‍ക്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം …