എംഡിഎംഎയുമായി മലയാളികളടക്കം മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: വില്‍പനക്കായി എത്തിച്ച എംഡിഎംഎ മയക്കുമരുന്നുമായി മലയാളികളടക്കം മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മനു എന്ന അന്നപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ്(29), കര്‍ണാടക കുളായിയില്‍ താമസിക്കുന്ന ആകാശ (24) എന്നിവരാണ് അറസ്റ്റിലായത്.
ബജ്പെ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ ഗുരപ്പ കാന്തിയും സംഘവും നടത്തിയ പതിവ് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സംഘത്തില്‍ നിന്ന് 30,000 രൂപ വിലവരുന്ന 6.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ വില്‍ക്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page