കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍. കൊടക്കാട് വെളളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷിന്റെയും ചിത്രയുടെയും മകള്‍ ആദ്യ സുരേഷ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിവരുന്നതിനിടയിലുണ് പാലക്കുന്ന് ദേശീയ പാതയില്‍ ജീപ്പ് തട്ടി പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നില ഗുരുതരമായതിനാല്‍ അപ്പോള്‍ തന്നെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ രാത്രിയോടെ മരണപെടുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. മൊബൈല്‍ ഫോണില്‍ അമിതമായി സമയം ചെലവഴിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയെ മാതാവ് ഗുണദോഷിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ രാത്രി പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായി സംശയിക്കുന്നു. പയ്യന്നൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദ്യ. സഹോദരി: അപര്‍ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page