മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. മന്ത്രസഭ പുനസംഘടനയുടെ ഭാഗമായാണ് ഇരുവരുടെയും രാജി. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് രാജി. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്.
പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മന്ത്രി ആക്കിയത് എല്‍ഡിഎഫ് ആണെന്നും എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്‌തെന്നും പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.എല്ലിന്റെ പ്രതിനിധിയാണ് ദേവര്‍കോവില്‍. ജനാധിപത്യ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ് രാജു. പകരം കടന്നപ്പള്ളിയും ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്കെത്തും. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഗണേഷ്‌കുമാറിനും നല്‍കാനാണ് എല്ലാ സാധ്യതയും.
ഈ മാസം 29നു സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനമുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page