വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞു; പിന്നാലെ വന്ന ലോറി വിദ്യാർത്ഥികളുടെ ദേഹത്തുകൂടി കയറിയിറങ്ങി; പിറകിലിരുന്ന പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു ; സുഹൃത്തിന് ഗുരുതര പരിക്ക്

കാസർകോട്: നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു. ബൈക്ക് ഓടിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. എരിയപ്പാടി സ്വദേശി അബ്‌ദുല്ലയുടെയും സൈനബയുടെയും മകൻ ശിഹാബ് (17) ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലാണ് ശിഹാബ് ഇരുന്നത്. എരിയപ്പാടിയിലെ ആദിൽ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ദേശീയപാത ബേവിഞ്ചയിലാണ് അപകടം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കവേ നിയന്ത്രണം
നഷ്ടപ്പെട്ട് റോഡിൽ തന്നെ വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ലോറി ഇരുവരുടെയും ദേഹത്തുകൂടി കയറിയിറങ്ങി. ലോറിക്കടിയിൽ അകപ്പെട്ട വിദ്യാർഥികളെ വലിച്ച് പുറത്തെടുത്ത് ഉടൻ തന്നെ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശിഹാബ് വഴി മധ്യേ മരിച്ചു.
അപകടം വരുത്തിയ ടോറസ് ലോറി കസ്റ്റഡിയിലെടുത്തു. നായന്മാർമൂല ടിഐഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശിഹാബ്. സഹോദരങ്ങൾ: ഷാനിബ, ഷബീബ. മംഗളുരു പിഎ കോളേജിൽ ഒന്നാം വർഷ ബിബിഎ ലോജിസ്റ്റിക് വിദ്യാർത്ഥിയാണ് ആദിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page