10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്നു; എല്ലും തോലുമായി മൃതദേഹം; ഇന്ത്യക്കാരിക്കെതിരെ കൊലക്കുറ്റം ചുമത്തി

അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി. നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോള്‍ റൂമിലേക്കെത്തിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരി (33)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രിയങ്ക തന്നെയാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. തന്റെ മകന്‍ അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നുമാണ് അവര്‍ അറിയിച്ചത്. …

നല്ല ഓറഞ്ച് കണ്ടാല്‍ വിട്ടു കളയരുത്? പലതുണ്ട് ഗുണമെന്നറിയാം

സീസണ്‍ കാലമാണ് ഓറഞ്ചുകള്‍ പച്ചക്കറി മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും റോഡരികിലും നിരന്നു കഴിഞ്ഞു. 60 മുതല്‍ മുകളിലോട്ടാണ് വില. ഒന്നേകാല്‍ കിലോ നൂറിനും രണ്ടു കിലോ നൂറിനുമൊക്കെ വിറ്റഴിക്കുന്നവരുണ്ട്. ഗുണവും വണ്ണവും നോക്കിയാണ് വിപണി വില. കുടക് നാരങ്ങയ്ക്കു വില കുറയും. ചെറുതും അല്‍പം പുളിയുള്ളതുമാണ് കുടക് നാരങ്ങ .നാരാങ്ങ അഥവാ ഓറഞ്ച് ഏതായാലും ഗുണത്തിന് കുറവൊന്നുമില്ല. ഓറഞ്ച് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും …

സിങ്കപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് മംഗളൂരുവില്‍ ഇന്റര്‍വ്യൂ; പണം കിട്ടിയ ശേഷം മുങ്ങും; വിസ തട്ടിപ്പ് കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്‌: സിങ്കപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ആലപ്പുഴ, കല്ലുമല, തെക്കേക്കര സ്വദേശി വളക്കോട്ടുതറയില്‍ എന്‍.പ്രസാദി(55)നെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എന്‍.പ്രസാദിനെ കൊല്ലത്തുവച്ചാണ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍, നിരത്തുംതട്ട് സ്വദേശി മാത്തുക്കുട്ടിയില്‍ നിന്നു 2022 ല്‍ 1,75500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മംഗളൂരുവില്‍ നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ, പണമോ …

പേപ്പട്ടി ആക്രമണം; കുണ്ടങ്കേരടുക്കയില്‍ കുട്ടിയടക്കം 8 പേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: പേയിളകിയ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിയും സ്ത്രീകളുമടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. കുണ്ടങ്കേരടുക്ക ഹരിജന്‍ കോളനി, വെല്‍ഫെയര്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള സുനിത (31), ബ്രിജേഷ് (21), ഹരിശ്രീ (21), സറാസ് (11) തുടങ്ങീ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സുനിതയുടെ പരിക്ക് സാരമുള്ളതാണ്. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം സുനിത മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടി. ഇഞ്ചക്ഷന്‍ നല്‍കിയശേഷം മുറിവുകളില്‍ മരുന്നുവെച്ചു കെട്ടാന്‍ പോലും തയ്യാറാകാതെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടതായി സുനിത പരാതിപ്പെട്ടു. ഈ വിവരമറിഞ്ഞ എ.കെ..എം …

പണം ഇരട്ടിപ്പിച്ച് നല്‍കുമെന്ന വാഗ്ദാനം; ആപ്പില്‍ കുടുങ്ങി 21 ലക്ഷം നഷ്ടപ്പെട്ടു; യുവതി പുഴയില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: പണം ഇരട്ടിപ്പിച്ച് നല്‍കുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി 21 ലക്ഷം രൂപ നഷ്ടമായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കി. ബണ്ട്വാള്‍, കുക്കംപാടി, എറോട്ടി സ്വദേശിനിയായ മറീന ഡിസൂസ (31)യാണ് സംഘബെട്ടു, ഫല്‍ഗുനി പുഴയില്‍ ചാടി ജീവനൊടുക്കിയത്. നേരത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മറീന നിലവില്‍ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരട്ടിയാക്കുന്ന ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്. വാഗ്ദാനം വിശ്വസിച്ച മറീന കൈയിലുള്ളതും മറ്റുള്ളവരില്‍ നിന്നു സംഘടിപ്പിച്ചതുമായി 21 ലക്ഷം …

പാലക്കാട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്ട് കണ്ണാടിയില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അഞ്ചംഗ സംഘം വാഹനങ്ങളിലെത്തി അക്രമം നടത്തുകയായിരുന്നു. അക്രമികളിലൊരാള്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചയത്തംഗങ്ങളാണ്. സാമ്പത്തീകവുമായി ബന്ധപ്പെട്ട കാര്യമാണ് അക്രമത്തിന് പിന്നിലെന്നു സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

2023 ല്‍ പുറത്തിറങ്ങിയത് 220 ചിത്രങ്ങള്‍; നഷ്ടം 500 കോടി; കുത്തുപാളയെടുത്ത് നിര്‍മ്മാതാക്കള്‍

സമാന്തര സിനിമകളും മുഖ്യാധാര സിനിമകളും നിറഞ്ഞു നിന്ന മലയാള സിനിമയ്ക്കു മരണമണി മുഴങ്ങുന്നു. 2023 – ലെ ബാലന്‍സ് ഷീറ്റു വ്യക്തമാക്കുന്നത് തീരെ ശോഭനമല്ല കോളിവുഡിന്റെ ഭാവിയെന്നാണ്. താരങ്ങളുടെ അതിഭയങ്കരമായ പ്രതിഫലം, ഇതര ഭാഷാ ചിത്രങ്ങളുടെ കടന്നുകയറ്റം, ഭാരിച്ച നിര്‍മ്മാണ ചെലവ്, തീയേറ്ററുകളുടെ ലഭ്യത കുറവ് തുടങ്ങി എണ്ണമറ്റ പ്രതിസന്ധികളും പ്രയാസങ്ങളുമാണ് മലയാള സിനിമ നേരിടുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും …

തന്നെ ഒരാള്‍ പീഡിപ്പിക്കുന്നുവെന്ന് യുവതി; വിവരമറിഞ്ഞ കാമുകന്‍ ബീച്ചില്‍ എത്തിയത് പൊലീസുമായി; യുവതിയുടെ സ്വയം മെനഞ്ഞ കഥ ഒടുവില്‍ പൊളിഞ്ഞു

കൊച്ചി: എളങ്കുന്നപ്പുഴ വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥ. യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. ഞാറയ്ക്കല്‍ പൊലീസ് ഡ്രൈവറെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണു ഈ കഥ മെനഞ്ഞതാണെന്നു വ്യക്തമായത്. ബീച്ചില്‍ എത്തിച്ച് ചാര്‍ജ് വാങ്ങി ഉടന്‍ഓട്ടോ തിരിച്ചുപോയിരുന്നു. തിരിച്ചുപോകുന്നതു കണ്ട ദൃക്‌സാക്ഷിയാണു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു രക്ഷകനായത്. കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ …

മൂന്നാം വരവില്‍ മന്ത്രിയുടെ ഡ്രൈവിങ് സീറ്റില്‍ ഗണേഷ് കുമാര്‍; പ്രതീക്ഷയുടെ ട്രാക്കില്‍ കെ.എസ്.ആര്‍.ടി.സി

കെ.ബി ഗണേഷ് കുമാറിന്റെ ഗതാഗത മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് കെ.എസ് ആര്‍ ടി സിയെ രക്ഷിക്കുമെന്ന പ്രതീക്ഷയുമായി ഇടതുമുന്നണി സര്‍ക്കാര്‍. ഗണേഷ് കുമാറിന്റെ അനുഭവ സമ്പത്തും പൊതു സ്വീകാര്യതയും പ്രതിസന്ധിയില്‍ കുപ്പുകുത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് പുതിയ ട്രാക്കിലേക്ക് കയറാന്‍ തുണയാകുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. ഇതു മൂന്നാംവട്ടമാണ് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം മുഴുവനായി അദ്ദേഹത്തിന് തന്റെ സീറ്റില്‍ ഇരിക്കാനായിട്ടില്ല. ഇക്കുറിയും അതു ആവര്‍ത്തിക്കും. വെറും രണ്ടര വര്‍ഷത്തേക്കാണ് ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം. …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രതികാരം ചെയ്തത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തുക്കളായ കൗമാരക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25 വയസുകാരനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഖുസ്രു പാര്‍ക്കില്‍ കത്തിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആസാദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 23 നായിരുന്നു സംഭവം. ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി നടത്തിയതാണ് കൊലപാതകം എന്ന് കുറ്റാരോപിതരില്‍ ഒരാള്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.പോലീസ് നല്‍കുന്ന വിവരമമനുസരിച്ച് കൊല്ലപ്പെട്ട യുവാവ് കുറ്റാരോപിതരായ ആണ്‍കുട്ടികളില്‍ ഒരാളെ ലൈംഗികചൂഷണത്തിനിരയാക്കിയിരുന്നു. തുടര്‍ന്ന് ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിസ്ഥാനത്തുള്ള മൂന്നുപേരും പ്രായ പൂര്‍ത്തിയാവാത്തവരാണ്. കൊലയ്ക്ക് ശേഷം …

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഈ ഹോട്ടലില്‍

ഈ ഹോട്ടലിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഉള്ളത്. 111 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ സീസണു ശേഷം പുതപ്പുകളായി മാറും. ഉദയ്പൂരിലെ പ്രധാന റിസോര്‍ട്ടായ താജ് ആരവലി റിസോര്‍ട്ട് ആന്റ് സ്പാ ഈ ഉത്സവ സീസണില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അനാച്ഛാദനം ചെയ്തു. അനാച്ഛാദനം ആഘോഷിക്കുന്നതിനുള്ള മിന്നുന്ന ചടങ്ങില്‍ സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ സന്നിഹിതരായിരുന്നു. 111 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ റിസോര്‍ട്ടിലെ …

നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം നിർത്തിയിട്ട ബസ്സിലും ഇടിച്ചു മറിഞ്ഞു; കാറിലുണ്ടായിരുന്ന പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച ശേഷം നിർത്തിയിട്ട ബസ്സിലും ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസർകോട് താളിപടപ്പ് സ്വദേശി ജനാർദ്ദനൻ(49), മകൻ ധനുഷ് (12) എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അന്തർ സംസ്ഥാനപാതയിലെ പെർളയിലാണ് അപകടം നടന്നത്. ശബരിമല തീർത്ഥാടനത്തിന് മുദ്രയാണിഞ്ഞ ഇരുവരും കർണാടക പുത്തൂരിൽ പോയി വരികയായിരുന്നു. പെർളയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ ആദ്യം വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് …

കടന്നപ്പളളിയിലൂടെ കണ്ണൂരിന് രണ്ടാം മന്ത്രിസ്ഥാനം; മൂന്നാംമൂഴത്തില്‍ മന്ത്രിസഭയിലേക്ക് കടന്നപ്പളളിയെത്തുന്നത് ഏറ്റവും സീനിയറായി

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടാം ടേമില്‍ മന്ത്രിയായി തിരിച്ചുവരുമ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പളളിയിലൂടെ കണ്ണൂരിന്‌ ലഭിക്കുന്നത് മറ്റൊരു മന്ത്രിസ്ഥാനംകൂടി. എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ ഒന്നാം പിണറായി സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാരുണ്ടായിരുന്ന സര്‍ക്കാരില്‍ കണ്ണൂരിന്റെ പ്രാതിനിധ്യം മുഖ്യമന്ത്രി മാത്രമായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ കടന്നപ്പളളിയിലൂടെ രണ്ടാം ടേമിലെങ്കിലും മറ്റൊരു മന്ത്രിസ്ഥാനം കണ്ണൂരിന് ലഭിച്ചിരിക്കുകയാണ്.ജനകീയനായ രാഷ്ട്രീയക്കാരനെന്നു അറിയപ്പെടുന്ന കടന്നപ്പളളി മൂന്നാമതാണ് മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. യു.ഡി. എഫ് മണ്ഡലമായ കണ്ണൂരില്‍ നിന്നുംരണ്ടു തവണ അട്ടിമറി വിജയം നേടിയ …

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ കളളപ്പണവേട്ട; പതിമൂന്നര ലക്ഷവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ്, പുതുവത്സര ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാത്രി കണ്ണൂര്‍ റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധനയിലാണ് കളളപ്പണവുമായി സഞ്ചരിച്ചയാളെ പിടികൂടിയത്.മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ എഗ്മോര്‍ എക്സ്പ്രസിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചില്‍ നിന്നും കണ്ണൂര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കോഴിക്കോട് മാങ്കാവിലെ പാലത്ത് പറമ്പ് വീട്ടില്‍ കെ.എ.സുരേഷ്‌കുമാറില്‍(52)നിന്ന് 13,60,300 രൂപ പിടിച്ചെടുത്തത്. ഇയാളുടെ ബാഗില്‍ …

തമിഴ് ഹാസ്യനടന്‍ ബോണ്ട മണി അന്തരിച്ചു

പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ ക്രോംപേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991 ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനു താന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അയ്യാ, സുന്ദര ട്രാവല്‍സ്, സച്ചിന്‍, മഴൈ, ആറ്, മരുതമലൈ, വിന്നര്‍, വേലായുധം, …

വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണുകാണും; പിന്നീട് സൗഹൃദം സ്ഥാപിച്ച് ആഭരണങ്ങള്‍ കൈക്കലാക്കും; പ്രതി പിടിയിലായത് മൂന്നാം ഭാര്യയുടെ വീട്ടില്‍നിന്ന്

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ എന്ന കിങ്ങിണി നാസറിനെ(44) നെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. ചോക്കാട് മാളിയേക്കല്‍ സ്വദേശിനിയുടെ മൂന്നു പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്. വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ പട്ടാമ്പി, പയ്യന്നൂര്‍, കരുവാരകുണ്ട് എന്നിവടങ്ങളില്‍ …

തലശ്ശേരിയില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച; മൂന്ന് മോഷ്ടാക്കള്‍ക്ക് 27 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച മൂന്ന് കവര്‍ച്ചക്കാര്‍ക്ക് തടവും പിഴയും. ജോസ്ഗിരി ആലക്കോട് സ്വദേശി സന്ദീപ്, തമിഴ്‌നാട് സേലം കടപ്പയൂര്‍ സ്വദേശി സഭാപതി, സേലം മേലൂരിലെ സെല്‍വരാജ്, എന്നിവരെയാണ് വിവിധ വകുപ്പുകളില്‍ 27 വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ വീതം പിടയടക്കാനും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. ചെറുപുഴ തിമിരി ബോംബെ മുക്കിലെ പനിയാരിക്കല്‍ ബ്രിജിത്ത(70) യാണ് പ്രതികളുടെ അതിക്രമത്തിനിരയായത്. 2014 ജൂലായ് 13 ന് രാത്രി …

കതിരൂരില്‍ ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഉഗ്രസ്‌ഫോടനം; ആസാം സ്വദേശിക്കുംരണ്ടു മക്കള്‍ക്കും പരുക്കേറ്റു

കണ്ണൂര്‍: കതിരൂര്‍ പാട്യം മൂഴിവയലിലില്‍ ആക്രി സാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ആസാം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. സ്‌ഫോടനത്തില്‍ ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ആസാം സ്വദേശി ഷഹീദ് അലിയെ (45) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മക്കളായ നൂറുദ്ദീന്‍ (പത്ത്) മുത്തലിബ്(എട്ട്) എന്നിവരെ കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ കിട്ടിയ വാട്ടര്‍ ബോട്ടില്‍ തുറക്കുന്നതിനിടെയാണ് ഞായറാഴ്ച്ച രാവിലെ …