കാണാതായപ്പോൾ വീട്ടുകാർ കണ്ടത്; മുൻ പഞ്ചായത്തംഗവും ഭാര്യയും കുളത്തിൽ മരിച്ച നിലയിൽ

കാസർകോട്: മുൻ പഞ്ചായത്തംഗത്തെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ.കൃഷ്ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു വളപ്പിലെ കവുങ്ങും തോട്ടത്തിലെ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കവുങ്ങിന് വെള്ളമടിക്കാന്‍ വീട്ടില്‍ നിന്നും ഉച്ചക്ക് ശേഷം പോയ കൃഷ്ണനായക് സന്ധ്യയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചു പോയതാണെന്ന് കരുതുന്നു. ഭര്‍ത്താവ് കുളത്തില്‍ വീണു കിടക്കുന്നതു കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഐത്തമ്മ ഭായിയും കുളത്തില്‍ മുങ്ങി മരിച്ചതെന്നാണ് കരുതുന്നത്. നാട്ടുകാരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. രാജപുരം ഇൻസ്പെക്ടർ കൃഷ്ണനും സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണൻ നായ്ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു മക്കൾ: സുരേന്ദ്രൻ നായ്ക്ക്, ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page