കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ കളളപ്പണവേട്ട; പതിമൂന്നര ലക്ഷവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ്, പുതുവത്സര ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാത്രി കണ്ണൂര്‍ റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധനയിലാണ് കളളപ്പണവുമായി സഞ്ചരിച്ചയാളെ പിടികൂടിയത്.
മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ എഗ്മോര്‍ എക്സ്പ്രസിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചില്‍ നിന്നും കണ്ണൂര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കോഴിക്കോട് മാങ്കാവിലെ പാലത്ത് പറമ്പ് വീട്ടില്‍ കെ.എ.സുരേഷ്‌കുമാറില്‍(52)നിന്ന് 13,60,300 രൂപ പിടിച്ചെടുത്തത്. ഇയാളുടെ ബാഗില്‍ മൊബൈല്‍ഫോണുകളുടെ പെട്ടികളില്‍ അടുക്കിവെച്ച നിലയിലാണ് പണം ഉണ്ടായിരുന്നത്. ഇത്രയും പണം കൈവശം വെച്ചതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത ഇയാളെ തുടര്‍നടപടികള്‍ക്കായി എന്‍ഫോഴ്സമെന്റിന് കൈമാറി. കണ്ണൂര്‍ ഗവ.റെയില്‍വെ പൊലീസിലെ സുരേഷ് കക്കറ, അഷറഫ്, ആര്‍.പി.എഫ് എസ്.ഐ വിനോദ്, എ.എസ്.ഐ ചന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സജീവ്, സജേഷ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page