തന്നെ ഒരാള്‍ പീഡിപ്പിക്കുന്നുവെന്ന് യുവതി; വിവരമറിഞ്ഞ കാമുകന്‍ ബീച്ചില്‍ എത്തിയത് പൊലീസുമായി; യുവതിയുടെ സ്വയം മെനഞ്ഞ കഥ ഒടുവില്‍ പൊളിഞ്ഞു

കൊച്ചി: എളങ്കുന്നപ്പുഴ വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥ. യുവതിയെ ബീച്ചില്‍ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. ഞാറയ്ക്കല്‍ പൊലീസ് ഡ്രൈവറെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണു ഈ കഥ മെനഞ്ഞതാണെന്നു വ്യക്തമായത്. ബീച്ചില്‍ എത്തിച്ച് ചാര്‍ജ് വാങ്ങി ഉടന്‍
ഓട്ടോ തിരിച്ചുപോയിരുന്നു. തിരിച്ചുപോകുന്നതു കണ്ട ദൃക്‌സാക്ഷിയാണു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു രക്ഷകനായത്. കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണു താമസം. സംഭവ ദിവസം ഈ യുവാവുമായി വഴക്കു നടന്നിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറി ബീച്ചിലേക്ക് എത്തി. യുവാവു പിന്നാലെ അന്വേഷിച്ചു വരാതെയായപ്പോള്‍, ചിലര്‍ ബീച്ചില്‍ തന്നെ പീഡിപ്പിക്കുന്നുവെന്നു യുവാവിനെ ഫോണില്‍ കള്ളം വിളിച്ചു പറയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page