നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം നിർത്തിയിട്ട ബസ്സിലും ഇടിച്ചു മറിഞ്ഞു; കാറിലുണ്ടായിരുന്ന പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച ശേഷം നിർത്തിയിട്ട ബസ്സിലും ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസർകോട് താളിപടപ്പ് സ്വദേശി ജനാർദ്ദനൻ(49), മകൻ ധനുഷ് (12) എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അന്തർ സംസ്ഥാനപാതയിലെ പെർളയിലാണ് അപകടം നടന്നത്. ശബരിമല തീർത്ഥാടനത്തിന് മുദ്രയാണിഞ്ഞ ഇരുവരും കർണാടക പുത്തൂരിൽ പോയി വരികയായിരുന്നു. പെർളയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ ആദ്യം വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് നിർത്തിയിരുന്ന സ്വകാര്യ ബസ്സിലും ഇടിച്ചു മറിഞ്ഞു. കാറിന്റെ മുൻഭാഗം പാടെ തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ആൾക്കാരാണ് ഇവരെ കാറിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page