പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കാസർകോട്: പ്രസവത്തെ തുടർന്ന് യുവതി. കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബളാൽ പുന്നക്കുന്ന് കുരിശ് പ്പള്ളിക്കടുത്ത്‌ താമസിക്കുന്ന കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റിയാണ് (26)മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ആശുപത്രിയിലായിരുന്നു പ്രസവം. അബോധാവസ്ഥയിലായതിനെ തുടർന്നു കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഷെബിറ്റി ജന്മം നൽകിയ പെൺ കുഞ്ഞും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ആലക്കോട് തേർതല്ലി സ്വദേശിനിയാണ്. സംസ്കാരം വെള്ളിയാഴ്ച നടക്കും.

അഫ്ഖാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. നാഷണല്‍ സീസ്‌മോളജി സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 നാണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങിയോടി. നിലവില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …

വിദേശത്തിരുന്ന് ഭര്‍ത്താവ് മുത്വലാഖ് ചൊല്ലി; യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്; കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസ്

കൊച്ചി: നിയമം മൂലം നിരോധിക്കപ്പെട്ട മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെതിരെയുള്ള പരാതിയില്‍ കേസെടുത്ത് തൃക്കാക്കര പൊലീസ്.കൊച്ചി വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭര്‍‌ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. മുത്വലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്.പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ചുമത്തിയിട്ടുണ്ട്. മുത്വലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും …

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൂട്ടുപുഴ വളവുപാറ പെട്രോള്‍ പമ്പിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉളിക്കല്‍ സ്വദേശി പനയില്‍ അമലിന്റെ (25) മുതദേഹമാണ് വ്യാഴാഴ്ച്ച രാവിലെ പുഴയില്‍ നിന്നും കണ്ടെത്തിയത്. അമലിനെ പുഴയില്‍ കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് ഫയര്‍ഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും അമലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് കാരണം …

വ്യാജ പാസ്‌പോര്‍ട്ട് കേസിലെ വാറണ്ട് പ്രതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും പിടിയില്‍

കാസര്‍കോട്: വാറണ്ട് കേസിലെ രണ്ട് പ്രതികള്‍ കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായി. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതിയുമാണ് അറസ്റ്റിലായത്.വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ 18 വര്‍ഷമായി പൊലീസ് തിരയുന്ന പ്രതി മധൂര്‍ സ്വദേശി കെ.എം ഷൗക്കത്താണ് (45) പിടിയിലായത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ ടൗണ്‍ എസ്.ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. നരഹത്യശ്രമ കേസില്‍ വാറണ്ട് പ്രതിയായ നുള്ളിപ്പാടി സ്വദേശി എന്‍ മണി(40)യെയും പൊലീസ് അറസ്റ്റുചെയ്തു. …

ബദിയഡുക്ക പഞ്ചായത്ത് ഓഫീസില്‍ കയ്യാങ്കളി; യൂസര്‍ ഫീയെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; വ്യാപാരികളെ ജീവനക്കാരന്‍ മര്‍ദ്ദിച്ചു; വ്യാപാരികള്‍ക്കെതിരെയും കേസ്

കാസര്‍കോട്: അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുളള യൂസര്‍ ഫീ നല്‍കാത്തതിനെ തുടര്‍ന്ന് 10,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കം ബദിയഡുക്കയില്‍ കയ്യാങ്കളിയിലും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കലാശിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ യൂസര്‍ ഫീ വാങ്ങുന്നതിനെതിരെ വ്യാപാരികള്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നീര്‍ച്ചാലിലെ വ്യാപാരികളായ ആലംപാടിയിലെ അബ്ദുല്‍ റഹ്‌മാന്‍(65) മകന്‍ ഉസ്മാന്‍ (24) എന്നിവര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. മാലിന്യങ്ങള്‍ നീക്കാതിരുന്നിട്ടും ഒക്‌ടോബര്‍ മാസം വരെ യൂസര്‍ …

സാവാദ് രക്ഷപ്പെട്ടത് മഴുവുമായി; ഉള്ളാള്‍ ദര്‍ഗയില്‍ വെച്ചു പരിചയപ്പെട്ടാണ് മകളെ വിവാഹം കഴിപ്പിച്ചതെന്ന് പിതാവ്; ഒളിവില്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമത്തിലല്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം, വിവാദങ്ങള്‍ തുടരുന്നതിനിടെ വിശദീകരണം

കണ്ണൂര്‍: തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ ശേഷം മഴു അടക്കമുള്ള ആയുധവുമായാണ് സവാദ് പിന്നിട് ഒളിവില്‍ പോയത്. പിന്നീട് കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരത്തെ ബേരയില്‍ താമസിച്ചു വരികയായിരുന്നു. ലോക്കല്‍ പൊലീസു പോലും അറിയാതെയാണ് ഇവിടെ ഇവിടെ ഒളിവില്‍ താമസിച്ചത്. അയല്‍വാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയില്ല. കഴിഞ്ഞ 13 വര്‍ഷത്തിനിടെ സവാദ് നയിച്ചത് ദുരൂഹത നിറഞ്ഞ ജീവിതം. എട്ട് വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശിനിയായ യുവതിയുമായി സവാദ് വിവാഹിതനായത്. ആള്‍മാറാട്ടത്തിലൂടെ ഷാജഹാനെന്ന …

പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം ലഭ്യമാക്കാം; ചെയ്യേണ്ടത് ഇങ്ങനെയാണ്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ‘പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പ്രകാരം പ്രയോജനം ലഭിക്കുന്ന കര്‍ഷകര്‍ക്ക് 16ാം ഗഡു ലഭിക്കുന്നതിന് ആധാര്‍ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു കര്‍ഷകര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുകളെയോ പോസ്റ്റ്മാനെയോ സമീപിച്ച് ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. ജില്ലയില്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കള്‍ 15നകം തപാല്‍ വകുപ്പിന് കീഴില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് …

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മാതാവ് കാമുകൻ്റെ വീട്ടില്‍ കൊണ്ടാക്കി; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോളിച്ചാല്‍, കൊളപ്രം സ്വദേശിയെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. സൗഹൃദം നടിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇതോടെ പെണ്‍കുട്ടിയെ മാതാവ് പ്രതിയായ യുവാവിന്റെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം …

ജില്ലയിൽ വീണ്ടും ചന്ദനമര മോഷണം;രണ്ടുപേര്‍ അറസ്റ്റില്‍

കാസർകോട്: കാസർകോട് ജില്ലയിൽ വീണ്ടും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിയ കിഴക്കേ വീട്ടില്‍ കെ.അജീഷ്, അമ്പലത്തറ, പാറപ്പള്ളിയിലെ ബി.നസീര്‍ എന്നിവരെയാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ.എന്‍.ലക്ഷ്മണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ.വിശാഖ്, വി.യദുകൃഷ്ണന്‍, അപര്‍ണ്ണ ചന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു  ചെയ്തത്. കരിന്തളം, കയനിയില്‍ നിന്നു 50 കിലോ ചന്ദന മരം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അടുത്തിടെ ബേഡകത്ത് വീട്ടുവളപ്പിലെ ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ 4 പേർ പിടിയിലായിരുന്നു. വീട്ടുവളപ്പിലെ 30 …

കേസൊതുക്കാനുള്ള അധ്യാപകന്റെ ശ്രമവും ഫലിച്ചില്ല; പത്താംക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച മൊബൈല്‍ ഫോണ്‍ വ്യാപാരി അറസ്റ്റില്‍

കാസര്‍കോട്: പതിനഞ്ചുകാരിയെ കാറില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട്ടെ മൊബൈല്‍ ഫോണ്‍ വ്യാപാരിയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ചെമ്മനാട് സ്വദേശി തസരീഫി(19)നെയാണ് ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.പി.സതീഷ് കുമാര്‍ അറസ്റ്റു ചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 15 കാരിയാണ് പരാതിക്കാരി. പത്താംക്ലാസുകാരിയെ പ്രതി രണ്ടു ദിവസം മുമ്പാണ് കാറില്‍ കയറ്റി കൊണ്ടുപോയത്. കാഞ്ഞങ്ങാട് നിന്നു പയ്യന്നൂരിലേയ്ക്കും അവിടെ നിന്നു കാസര്‍കോട്ടേയ്ക്കും കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളിലേയ്ക്കു പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കാറുമായി …

നിപ പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; നിർണ്ണായക പരീക്ഷണം നടത്തുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

ലണ്ടൻ: നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ പരീക്ഷണം മനുഷ്യരില്‍ തുടങ്ങി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയാണ് പരീക്ഷണം തുടങ്ങിയത്.കേരളത്തിലടക്കം നിപബാധിച്ച്  നിരവധി പേർ മരിച്ചിരുന്നു. പശ്ചിമബംഗാളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 25 വര്‍ഷത്തിന് മുമ്പ് മലേഷ്യയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും സിംഗപ്പൂരിലും രോഗബാധ കണ്ടെത്തി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി നല്‍കിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്. …

മണിയുടെ മുഴക്കം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കാം; 2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി രാമക്ഷേത്രത്തില്‍ എത്തി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഇതിനിടെ ഭീമന്‍ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം. ലക്ഷങ്ങള്‍ വിലമതിക്കുന്ന പടുകൂറ്റന്‍ മണി ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ചൊവ്വാഴ്ച അയോധ്യയിലെത്തിച്ചത്.2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി നിര്‍മിച്ചിരിക്കുന്നത് ‘അഷ്ടധാതു’ കൊണ്ടാണ്. ആറടി ഉയരവും അഞ്ചടി വീതിയുമുള്ള മണിയുടെ മുഴക്കം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കാന്‍ കഴിയും. മുപ്പതോളം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമമാണ് ഈ മാസ്റ്റര്‍പീസ് യാഥാര്‍ത്ഥ്യമാക്കിയത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. രാജ്യത്തെ ഏറ്റവും …

താമരശ്ശേരിയിൽ സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു; അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട്: താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി.താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിൻ്റെ മകള്‍ ഫാത്തിമ മിൻസിയ ( 20)യാണ് മരിച്ചത്. കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും (20) സഞ്ചരിച്ച സ്‌കൂട്ടറില്‍ പിക് അപ് ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയിയിരുന്നു. രണ്ട് വിദ്യാര്‍ഥിനികളേയും ഉടൻ തന്നെ …

പോക്‌സോ കേസില്‍ പ്രതിയായി ഒളിവില്‍ പോയ യുവാവ് നാലുവര്‍ഷത്തിന് ശേഷം പിടിയില്‍

മംഗളൂരു: പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് നാലുവര്‍ഷത്തിന് ശേഷം പിടിയില്‍. സുള്ള്യ താലൂക്കിലെ കലഞ്ഞ സ്വദേശി രാജേഷിനെയാണെ് ബെള്ളാരെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ല്‍ നടന്ന പോക്സോ കേസില്‍ പ്രതിയാണ് യുവാവ്. നാട്ടുകാരില്‍ ചിലരുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കല്‍നജ കിളങ്കോടിയില്‍ നിന്നാണ് രാജേഷിനെ കണ്ടെത്തിയത്. ബെള്ളാരെ സ്റ്റേഷന്‍ പിഎസ്ഐ അശോക്, ഉദ്യോഗസ്ഥരായ പ്രവീണ്‍ ബാര്‍ക്കി, സന്തോഷ് കെജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

കടം നല്‍കിയത് തിരിച്ച് നൽകിയില്ല;ഇരുപത്തിയഞ്ച്കാരനായ യുവാവ് സുഹൃത്തിനെ കേസിൽ പ്രതിയാക്കാൻ സ്വയം വെടിവെച്ചു

ദാദ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ കാന്ത് മണ്ടി പ്രദേശത്ത് രാവിലെ 8.30 യോടെയാണ് സംഭവം. തനൂജ് നഗർ  രണ്ട് വർഷം മുമ്പ് ഋഷഭ് ഗുപ്തയ്ക്ക് 15 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ ഋഷഭ് തിരിച്ചടവ് വൈകിച്ചു.  പണം തിരികെ നല്‍കാന്‍ തനൂജ് ഋഷഭിന്റെ വീട്ടിലെത്തി ആവശ്യപ്പെട്ടു. പണം തിരികെ കിട്ടില്ലെന്ന് തോന്നിയ തനൂജ് തോക്ക് എടുത്ത് കൈയിൽ സ്വയം വെടിവച്ചതിനുശേഷം ഋഷഭിന്റെ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.  ഋഷഭിനെ ക്രിമിനൽ കേസിൽ കുടുക്കാൻ വേണ്ടിയാണ് തനൂജ് ഇത് …

ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

ആലപ്പുഴ:പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.മണ്ണഞ്ചേരി സ്വദേശി നിയാസിനെ(28) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി പ്രതി ബസില്‍ വച്ച്‌ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗൂഗിള്‍ ക്രോമിന്റെ സെക്യൂരിറ്റി ഫീച്ചറുകളില്‍ പുതിയ മാറ്റം വരുന്നു

സെക്യൂരിറ്റി ക്രമീകരണങ്ങളില്‍ ഗൂഗിള്‍ ക്രോമില്‍ പുതിയ മാറ്റം. ഇതോടെ ഗൂഗിള്‍ ഇനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമാകും. ക്രോമില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്സ്വേഡുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ ഗൂഗിള്‍ അറിയിക്കും. ഡെസ്‌ക്ടോപ്പുകളിലെ സുരക്ഷാ പരിശോധനകള്‍ ഇപ്പോള്‍ സ്വയമേവ പ്രവര്‍ത്തിക്കും. ഇതോടെ കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിക്കും ഗൂഗിള്‍ വിലങ്ങിട്ടു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തേര്‍ഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. എന്നാല്‍ ക്രോമിന്റെ …