കാസർകോട്: പ്രസവത്തെ തുടർന്ന് യുവതി. കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബളാൽ പുന്നക്കുന്ന് കുരിശ് പ്പള്ളിക്കടുത്ത് താമസിക്കുന്ന കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റിയാണ് (26)മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ആശുപത്രിയിലായിരുന്നു പ്രസവം. അബോധാവസ്ഥയിലായതിനെ തുടർന്നു കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഷെബിറ്റി ജന്മം നൽകിയ പെൺ കുഞ്ഞും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ആലക്കോട് തേർതല്ലി സ്വദേശിനിയാണ്. സംസ്കാരം വെള്ളിയാഴ്ച നടക്കും.
