പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൂട്ടുപുഴ വളവുപാറ പെട്രോള്‍ പമ്പിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉളിക്കല്‍ സ്വദേശി പനയില്‍ അമലിന്റെ (25) മുതദേഹമാണ് വ്യാഴാഴ്ച്ച രാവിലെ പുഴയില്‍ നിന്നും കണ്ടെത്തിയത്. അമലിനെ പുഴയില്‍ കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് ഫയര്‍ഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും അമലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് കാരണം ബുധനാഴ്ച രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയ ഫയര്‍ഫോഴ്‌സ് പിറ്റേ ദിവസം രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഇരിട്ടി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉളിക്കല്‍ സ്വദേശിയായ പനയില്‍ വാസുവിന്റെയും കോമളയുടെയും മകനാണ്. സഹോദരങ്ങള്‍: അനുരഞ്ച്, മനു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page