ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മാതാവ് കാമുകൻ്റെ വീട്ടില്‍ കൊണ്ടാക്കി; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോളിച്ചാല്‍, കൊളപ്രം സ്വദേശിയെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. സൗഹൃദം നടിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇതോടെ പെണ്‍കുട്ടിയെ മാതാവ് പ്രതിയായ യുവാവിന്റെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം രാജപുരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് 19 കാരനെ പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page