ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. നാഷണല്‍ സീസ്‌മോളജി സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 നാണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങിയോടി. നിലവില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയിലെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 4.1 ആയിരുന്നു.