കാസര്‍കോട്: പതിനഞ്ചുകാരിയെ കാറില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട്ടെ മൊബൈല്‍ ഫോണ്‍ വ്യാപാരിയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ചെമ്മനാട് സ്വദേശി തസരീഫി(19)നെയാണ് ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.പി.സതീഷ് കുമാര്‍ അറസ്റ്റു ചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 15 കാരിയാണ് പരാതിക്കാരി. പത്താംക്ലാസുകാരിയെ പ്രതി രണ്ടു ദിവസം മുമ്പാണ് കാറില്‍ കയറ്റി കൊണ്ടുപോയത്. കാഞ്ഞങ്ങാട് നിന്നു പയ്യന്നൂരിലേയ്ക്കും അവിടെ നിന്നു കാസര്‍കോട്ടേയ്ക്കും കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളിലേയ്ക്കു പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കാറുമായി എത്തിയ തസരീഫ് പെണ്‍കുട്ടിയെ വീട്ടിനു സമീപത്ത് ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഒരു മാസം മുമ്പാണ് തസരീഫ് പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടത്. ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തസരീഫ് തന്നെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നു രഹസ്യമൊഴിയെടുത്ത ശേഷമാണ് തസറീഫിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം പരാതി ഒതുക്കിതീര്‍ക്കാന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന്‍ ശ്രമിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വഴങ്ങിയില്ല.