നടന്നു പോവുകയായിരുന്ന സ്ത്രീകളെ ശല്യം ചെയ്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ:സ്ത്രീകളെ ശല്യം ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍.അമ്പലപ്പുഴ തെക്ക്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കറുകത്തറ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവമ്പാടി സ്വദേശി ഹാഷിം (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വണ്ടാനം കിണറുമുക്കിന് സമീപമായിരുന്നുസംഭവം. നടന്നുപോകുകയായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുകയും, ഒപ്പമുണ്ടായിരുന്ന പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറി പിടിക്കുകയും ചെയ്യുകയായിരുന്നു. ഡ്രൈവറാണ് ഹാഷിം. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് കുമാര്‍, എസ്.പി.സി.ഒ രാജേഷ് കുമാര്‍, …