പത്തനംതിട്ട: കൂടലിലെ ബെവ് കോ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്കെതിരെ നടപടി.ഔട്ട്ലറ്റ് മാനേജര്‍ കൃഷ്ണ കുമാര്‍, ശൂരനാട് സ്വദേശിയും എല്‍ഡി ക്ലാര്‍ക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു.
അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയതാണ് വിവരം.
നേരത്തെ പണം നഷ്ടമായന്നു മാനേജരാണ് പരാതി നല്‍കിയത്. 2023ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ടാണ് ഇത്രയും തുക തട്ടിയതെന്നു പരാതിയില്‍ പറയുന്നു. ബാങ്കില്‍ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തില്‍ ഒരു ഭാഗമാണ് അപഹരിച്ചത്.
ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനു പിന്നലെ അരവിന്ദ് മുങ്ങിയതായാണ് വിവരം.