11 കേസുകളില്‍ പ്രതി; ബംഗളൂരുവിലേക്ക് കടന്ന യുവാവിനെ കാപ്പചുമത്തി അറസ്റ്റുചെയ്തു

കാസര്‍കോട്: 11 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വലിയപറമ്പ സ്വദേശി പാറക്കടവത്ത് ഹൌസിലെ പികെ നസീറി(38)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, തിരൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, പിടിച്ചുപറി, നരഹത്യ, മദ്യവില്‍പ്പന, അടിപിടി, വഞ്ചന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി 11 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഇയാളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂര്‍വം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ അബുബക്കര്‍ കല്ലായി, ജിനേഷ്, രാജേഷ് മാണിയാട്ട്, ശിവകുമാര്‍ എന്നിവരും ഉണ്ടായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page