തിരുവനന്തപുരം: എം.ടി നടത്തിയ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി നടത്തിയ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെതിരെയാണ്. പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും അമിതാധികാര പ്രവണതയാണ് എം.ടി ചുണ്ടികാട്ടിയത്. മലയാള സാഹിത്യ രംഗത്തെ അതികായകനാണ് എം.ടി. ഈ വാര്‍ധക്യകാലത്ത് അദ്ദേഹത്തെ വേണ്ടാത്ത വിവാദങ്ങളില്‍ വലിച്ചിഴയ്ക്കുന്നത് വേദനാജനകമാണ്. നേതൃ പുജയെ സി.പി എം ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നാല്‍ വ്യക്തികളുടെ കഴിവിനെ കുറച്ചു കാണുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നേതൃപൂജയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സി.പി.എം. ആണ്. അതിനെ എല്ലാകാലങ്ങളിലും സി.പി.എം. എതിര്‍ത്തിട്ടുണ്ട്. നേതൃപൂജ അംഗീകരിച്ചിട്ടില്ല. എന്നാല്‍, സമൂഹത്തില്‍ വ്യക്തികള്‍ക്കുള്ള പ്രത്യേകതകള്‍ ആരും നിഷേധിക്കുന്നില്ല. പലരംഗത്തും വ്യക്തിഗതമായി പ്രാപ്തിയും കഴിവുമുള്ള ഒട്ടനവധി പ്രതിഭകളുണ്ട്. അത്തരം ആളുകളുടെ കഴിവിനെ ആരെങ്കിലും നിഷേധിക്കുന്നുണ്ടോ? എം.ടി. സാഹിത്യരംഗത്തെ ഒരു അതികായനാണ്. രാഷ്ട്രീയ രംഗത്ത് ഒട്ടനവധി നേതാക്കളുണ്ട്. അതിനെ ആളുകള്‍ ബഹുമാനിക്കും, ആദരിക്കും സ്‌നേഹിക്കും, ഇ.പി, പറഞ്ഞു.