കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം; വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് കീറി; ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ജലപീരങ്കിക്കെതിരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതിനിടെ ജലപീരങ്കി പ്രയോഗത്തിനിടെ വനിതാ പ്രവര്‍ത്തകയ്ക്കു അവശത അനുഭവപ്പെട്ടു. ഇവരെ ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെയാണ് ഇവര്‍ക്ക് പരുക്കേറ്റത്. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം കീറിയതായും ആരോപണമുണ്ട്. പുറത്തു കാക്കിയാണെങ്കിലും ഉള്ളില്‍ ചുവപ്പ് അണിഞ്ഞവരാണ് പൊലീസുകാരെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി പറഞ്ഞു. പി ശശി യുടെ പൊലീസാണ് കേരളം ഭരിക്കുന്നത്. ഭരണം മാറി വരുമെന്ന് ജനകീയ സമരങ്ങളെ അക്രമങ്ങളിലൂടെ നേരിടുന്നവര്‍ മനസിലാക്കണമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ നേതാക്കളായ സുധീപ് ജയിംസ്, രാഹുല്‍ വെച്ചിയാട്ട്. തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page