അമേരിക്കയിലെ മിസോറിയില്‍ സ്കൂൾ അധ്യാപികയായ ഹെയ്‌ലി ക്ലിഫ്‌ടൺ-കാർമാക് പതിനാറു വയസ്സുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് അറസ്റ്റില്‍. സ്‌കൂൾ കാമ്പസില്‍ മറ്റ് വിദ്യാർത്ഥികൾ നോക്കി നില്‍ക്കേയാണ് സംഭവം.
അറസ്റ്റ് ഭയന്ന് മിസോറിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, ടെക്സസില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ടു. മിസോറിയിലെ പുലാസ്‌കി കൗണ്ടിയിലെ ലാക്വി ഹൈസ്‌കൂളിൽ ഗണിതശാസ്ത്ര അധ്യാപികയായിരുന്ന ഹെയ്‌ലി ഇപ്പോൾ ബലാത്സംഗം, വിദ്യാർത്ഥിയുമായുള്ള ലൈംഗികബന്ധം, കുട്ടികളെ പീഡിപ്പിക്കൽ, കുട്ടികളുടെ ക്ഷേമം അപകടപ്പെടുത്തൽ തുടങ്ങി നിരവധി ആരോപണങ്ങൾ നേരിടുന്നു.
ഹെയ്‌ലി പീഡിപ്പിച്ചതിനെ തുടര്‍ന്ന് തന്റെ മുതുകില്‍ ഉണ്ടായ പോറലുകളുടെ തെളിവുകള്‍ ഫോട്ടോ സഹിതം പോലീസിനെ മറ്റൊരു വിദ്യാർത്ഥി അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതി രേഖകൾ പ്രകാരം പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാർക്ക് അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് പോലീസ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ് അറിയാമായിരുന്നു.
ഹെയ്‌ലിയുടെ ഫോണിന്റെ ഇലക്ട്രോണിക് സെക്യൂരിറ്റി ഭേദിച്ച പോലീസിന് വിദ്യാർത്ഥികളുമായി ഹെയ്‌ലി നടത്തിയ ലൈംഗീക സംഭാഷണങ്ങളുടെ തെളിവുകള്‍ ലഭിച്ചു. ഹെയ്‌ലിയെ ടെക്‌സാസിലെ കോമൽ കൗണ്ടി ജയിലിൽ നിന്ന് മിസോറിയിലേക്ക് ഉടൻ മാറ്റും.