‘സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും’; പൊതുവേദിയില്‍ കൈ വെട്ടു പ്രസംഗം നടത്തിയ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ വെട്ടിലായി

കോഴിക്കോട്: പൊതുവേദിയില്‍ വിവാദ പ്രസംഗം നടത്തിയ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ വെട്ടിലായി. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നായിരുന്നു സത്താര്‍ പന്തല്ലൂര്‍ നടത്തിയ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണമെന്നും, അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ വേദിയില്‍ വെച്ച് പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവ നേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍. മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയില്‍ മലപ്പുറത്താണ് വിവാദ പ്രസംഗം അരങ്ങേറിയത്. സാദിഖലി തങ്ങളെ പരോക്ഷമായാണ് സമസ്ത യുവ നേതാവ് സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചത്. തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തെ എടുത്ത് പറഞ്ഞാണ് പരോക്ഷ വിമര്‍ശനം. സമുദായത്തെ വഴിതെറ്റിക്കാന്‍ പലരും കടന്നുവന്നപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് ഇടപെട്ടു. എന്നാല്‍, എസ്.കെ.എസ്.എസ്.എഫ് ഇടപെടേണ്ടതില്ല, നിങ്ങള്‍ക്കല്പം വികാരം കൂടുതലാണ്, തലയുള്ളപ്പോള്‍ വാല്‍ ഇടപെടേണ്ട കാര്യമെന്ത്, എന്നെല്ലാം പറഞ്ഞ് പ്രസ്ഥാനത്തേ മോശമായി ചിത്രീകരിച്ചു. എല്ലാത്തിന്റെയും അന്തിമവിജയം എസ്.കെ.എസ്.എസ്.എഫിന് ആയിരിക്കും’, -സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page