ചാണക വരളി ശേഖരിക്കാൻ പോയ രണ്ട് പെൺകുട്ടികൾ കൂട്ടബലാൽസംഗത്തിന് ഇരയായി; ഒരാൾ മരിച്ച നിലയിൽ; 2 പേർ പിടിയിൽ, പ്രതിഷേധവുമായി നാട്ടുകാർ

പാട്ന:ബീഹാര്‍ പുല്‍വാരി ഷെരിഫ് കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍. ബീഹാര്‍ പുല്‍വാരിയില്‍ രണ്ട് ദലിത് പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതിലൊരാള്‍ മരിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിന് എഎസ്‌ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്പെൻഡ് ചെയ്തു.

പുല്‍വാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവമുണ്ടായത് . തിങ്കളാഴ്ച ചാണക വരളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികൾക്കായി തിരച്ചിൽ നടത്തി. പിന്നീട് ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ചൊവ്വാഴ്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പാട്‌നയിലെ എയിംസില്‍ ചികിത്സയിലാണ്.  അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് എഎസ്‌ഐയെ സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ പിടിയിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page