കരിങ്കല്ലെടുത്ത് വാതില്‍ തകര്‍ക്കും; ഏഴു മോഷണങ്ങള്‍; എട്ടാമത്തെ മോഷണത്തിനിടെ കള്ളന്‍ കുടുങ്ങി

തിരുവനന്തപുരം: ഏഴ് ക്ഷേത്ര മോഷണങ്ങള്‍ നടത്തിയ പ്രതി എട്ടാമത്തെ ക്ഷേത്ര മോഷണത്തിനിടെ പിടിയിലായി. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്ര മോഷണങ്ങള്‍ പതിവായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഏഴ് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. എട്ടാമത്തെ ക്ഷേത്രത്തിലെത്തി കള്ളന്‍ പൊഴിയൂര്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാരോട് പൊന്‍കുഴി ഭൂതത്താന്‍ ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊഴിയൂര്‍ സ്വദേശിയായ നടരാജന്‍ (42)പിടിയിലായത്. ഏഴ് മോഷണരീതിയും ഓരോ രീതിയിലാണ്. കൈയ്യില്‍ മോഷണത്തിനായി ആയുധങ്ങള്‍ ഒന്നും മുന്‍കൂട്ടി കരുതില്ല എന്നത് ആണ് പ്രതിയുടെ പ്രത്യേകത. പകരം സമീപത്ത് നിന്നും കരിങ്കല്ലെടുത്ത് വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊഴിയൂര്‍ മേഖലയില്‍ ക്ഷേത്ര മോഷണം തുടര്‍ക്കഥയായതോടെയാണ് പൊലീസ് പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊലീസ് സംഘങ്ങള്‍ രാത്രി ഒരു മണിക്ക് ശേഷം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കള്ളന്‍ കുടുങ്ങിയത്. മറ്റ് ഏഴ് ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page