താനൊരു അഭിഭാഷകനാണ്; നീതി തേടി വരുന്നവരെ പരിഹസിക്കരുതെന്ന് വി.ഡി സതീശന്‍

കണ്ണൂര്‍: കെ ഫോണ്‍ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യമില്ല. നീതിതേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കരുതെന്നും അതു കോടതി തന്നെ പരിശോധിക്കട്ടെയെന്നും വി.ഡി സതീശന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പബ്ലിസിറ്റിക്ക് വേണ്ടി വന്നുവെന്നത് വിമര്‍ശനമല്ല പരിഹാസമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേയെന്ന് സതീശന്‍ ചോദിച്ചു. ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ …

കാണാതായ 10 വയസുകാരൻ പുഴയിൽ മുങ്ങി മരിച്ച നിലയിൽ

പാലക്കാട്:നെന്മാറയില്‍ ഇന്നലെ രാവിലെ 10 മുതല്‍ കാണാതായ കുട്ടിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെന്മാറ അയിലൂര്‍ വീഴ്ലി കാന്തളത്ത് സുനിലിന്റെ മകൻ ശ്രീനവിനെ (10) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയതാണെന്നു കരുതുന്നു. അഗ്നിരക്ഷാ സേന എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍. 1940 മെയ് 1ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനിച്ചത്. ഗൗരി അന്തര്‍ജനം, നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവരുടെ മകളാണ്.കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കിയിരുന്നു. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതത്തെക്കുറിച്ചായിരുന്നു ശ്രീദേവി കൂടുതലും എഴുതിയത്. സമുദായത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാതെതന്നെ മികച്ച …

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മരത്തിൽ ഇടിച്ച് അപകടം; 15 പേർക്ക് പരിക്ക്

മലപ്പുറം:മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.ഇന്നു രാവിലെ 6:45 ഓടെയായിരുന്നു അപകടം . ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് ബസിലുണ്ടായിരുന്നു. താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൊത്തം 22 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയില്‍ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച്‌ നിയന്ത്രണം …

മാതൃകയാക്കാം ഈ കൂട്ടായ്മയെ; പച്ചക്കറി കൃഷിയില്‍ വിജയഗാഥയുമായി നാല്‍വര്‍ സംഘം

കാസര്‍കോട്: പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുകൊയ്ത് നാട്ടിലെ താരമായിരിക്കുകയാണ് കാഞ്ഞങ്ങാട് കൊളവയലിലെ നാല്‍വര്‍ സംഘം. കൊളവയലിലെ ഗംഗാധരന്‍, പ്രജീഷ്, സുഭാഷ്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ചെയ്ത പച്ചക്കറി കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചിരിക്കുന്നത്. ഒരേക്കറില്‍ അധികം കൃഷിയിടത്തിലാണ് വെണ്ട, നരമ്പന്‍, വഴുതന, പയര്‍, ചീര ചോളം എന്നീ പച്ചക്കറി ഇനങ്ങള്‍ ഇവര്‍ വിളയിച്ചെടുത്തത്. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്നാണ് കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തിനങ്ങള്‍ വാങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുകയില കൃഷിയിറക്കിയ പാടത്താണ് സ്വയം പര്യാപ്തമെന്ന ആശയത്തില്‍ ഊന്നി …

ഓറഞ്ച് നൽകാമെന്ന് പ്രലോഭിപ്പിച്ച് 11 കാരന് പ്രകൃതി വിരുദ്ധ  പീഡനം;പ്രതിക്ക് 23 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ആലപ്പുഴ:ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടയ്ക്കുള്ളിലേക്കു പതിനൊന്നുകാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്കു 23വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷി (49)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2018 ഡിസംബറില്‍ അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. മാരാരിക്കുളം ബീച്ചിനു സമീപം പ്രതി നടത്തിയിരുന്ന തട്ടുകടയിലേക്കാണ് കുട്ടിയെ കയറ്റി ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഗുരുതരമായി …

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏഴ് വയസ്സുകാരന്‍ കിണറില്‍ വീണ് മരിച്ചു

മംഗളൂരു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറില്‍ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി സോണന്തൂര്‍ പനകജെയിലാണ് നാടിനെ നടുക്കിയ ദുരന്തം. ഗ്രാമത്തിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ മുഹമ്മദ് അനനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിന് സമീപമാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. അബദ്ധത്തില്‍ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. ഇതുകണ്ട് കുട്ടികള്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനനാന്‍. അസ്വാഭാവിക മരണത്തിന് പുഞ്ചല്‍കട്ടെ പൊലീസ് കേസെടുത്തു.

വയോധികയെ ഓട്ടോയില്‍ കൂട്ടികൊണ്ടുപോയി മാല കവര്‍ന്ന സംഭവം; തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ജനുവരി 12 ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി …

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും, ഡിജിപി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമാണ് നടപടി. കന്റോണ്‍മെന്റും, മ്യൂസിയം പൊലീസുമാണ് പൂജപ്പുര ജയിലിലെത്തി അറസ്റ്റ് ചെയ്തത്. യുത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു വരികെയാണ് ജയിലില്‍ എത്തി വീണ്ടും അറസ്റ്റു ചെയ്തത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ …

കോണ്‍ക്രീറ്റ് തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കാസര്‍കോട്: കോണ്‍ക്രീറ്റ് തൊഴിലാളിയെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ആറാട്ടുകടവ് ബലക്കാട് സ്വദേശി വി.എന്‍ ദിനേശന്‍(53) ആണ് മരിച്ചത്. ഉദുമ പള്ളത്താണ് ചൊവ്വാഴ്ച പുലര്‍ച്ചേ മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് ആണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടുപറമ്പില്‍ സംസ്‌കാരം നടക്കും. ആറാട്ട് കടവ് എകെജി ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ദിനേശന്‍ പ്രദേശത്തെ എല്ലാപരിപാടിയിലും …

15 കാരിയെ വീട്ടിൽ കയറി  പീഡിപ്പിച്ചു;2 പേർ അറസ്റ്റിൽ

കണ്ണൂർ:15കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ അഭിഭാഷകനുള്‍പ്പെടെ രണ്ടുപേരെ പോക്‌സോ നിയമപ്രകാരം കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തു.ഉളിക്കല്‍ വട്ട്യാംതോടിലെ പെരുവാപ്പുഴ സോണി ജേക്കബ് (39), കൈപ്പച്ചേരി ചന്ദ്രന്‍ എന്ന ആണ്ടി (53) എന്നിവരെയാണ് കുടിയാന്മല എസ്.എച്ച്‌.ഒ ഇൻസ്പെക്ടര്‍ മഹേഷ് കെ. നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ കെ. സുരേഷ്‌കുമാര്‍ പിടികൂടിയത്. കേസില്‍ പ്രതികളായ സോണി ജേക്കബിന്റെ പിതാവ് ജോണിയെയും മാതാവ് വത്സയെയും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവങ്ങള്‍. നാലുപേരും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും സോണിയും …

ഒരു വിഭാഗത്തെ മോശമായി ചിത്രീകരിച്ച് നാടകമെന്നാരോപണം; ഹരിതകര്‍മ സേനക്കെതിരെ വനിതാ ലീഗിന്റെ പരാതി

കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച നാടകത്തില്‍ മുസ്ലിം വീട്ടുകാരെ മോശമായി ചിത്രീകരിച്ചതായി ആരോപണം. പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉദുമ കമ്മ്യൂണിറ്റി ഹാളിലാണ് ഹരിത സേന പ്രവര്‍ത്തകര്‍ക്ക് വേണ്ടി ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിലാണ് വിവാദ നാടകം അരങ്ങേറിയത്. വീടുകളില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സമയത്ത് മുസ്ലിം വീട്ടുകാര്‍ ഹരിത കര്‍മസേനയോട് സഹകരിക്കാത്തവരായും പ്ലാസ്റ്റിക് ദുരുയോഗം ചെയ്യുന്നവരായും മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ച ഹരിത …

അയോധ്യാ മസ്ജിദ് നിർമ്മാണം; രാമക്ഷേത്ര മാതൃകയിൽ ധനസമാഹരണ യജ്ഞം ഉടൻ ആരംഭിക്കും; പുതിയ പള്ളിയുടെ സവിശേഷതകൾ അറിയാം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് വലിയ തോതിലുള്ള ഒരുക്കങ്ങൾക്കിടയിൽ, ധന്നിപൂർ ഗ്രാമത്തിൽ നിർദിഷ്ട മസ്ജിദ് പണിയാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ഇപ്പോൾ മറ്റൊരു മസ്ജിദ് നിര്‍മ്മാണ പാത തിരഞ്ഞെടുക്കും എന്ന് അറിയിച്ചു. 2019 ലെ സുപ്രധാനമായ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ, രാമക്ഷേത്രം പണിയാൻ ഉത്തരവിടുന്നതിനൊപ്പം ധന്നിപൂരിൽ പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കർ ഭൂമി അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവവും ഭരണപരമായ കാലതാമസവും കാരണം ധന്നിപൂരിൽ മസ്ജിദ് പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതുവരെ …

പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞ് സുഹൃത്തുക്കളായ 3 പേർ മരിച്ചു

തൃശ്ശൂർ:കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേര്‍ മരിച്ചു.പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോല്‍ക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്ബൊടിഞ്ഞാമാക്കല്‍ പുന്നേലിപ്പറമ്പിൽല്‍ ജോര്‍ജ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. റോഡിനോടുചേര്‍ന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അഗ്നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാല്‍ …

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;കൊച്ചിയിൽ വൈകിട്ട് റോഡ് ഷോ

കൊച്ചി:കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് 6.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലെത്തും.തുടര്‍ന്ന് മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ്  റോഡ് ഷോ ആരംഭിക്കുന്നത്. നാളെ രാവിലെ ആറരയോടെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ …

ബസ് ഇലട്രിക് പോസ്റ്റിലിടിച്ച് അപകടം; പുറത്തിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു

സുൽത്താൻ ബത്തേരി:ഇലട്രിക്  പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു.തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യുമാണ് വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മിച്ചത്. അയ്യൻകൊല്ലി മഴുവൻ ചേരംപാടിയിലാണ് സംഭവം. വൈകുന്നേരം 7:30 യോടെയാണ് അപകടമുണ്ടായത്.

കോറളായി പുഴയില്‍ കക്കവരുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കോറളായി പുഴയില്‍ നിന്നും കക്കവാരുന്നതിനിടെ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പാറക്കാടി കീയ്യച്ചാലില്‍ പന്നിയൂര്‍ പളളിവയല്‍ സ്വദേശി തമ്പിലന്‍ ചന്ദ്രനാണ്(56) മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാള്‍ പുഴയില്‍ കക്കവാരാനിറങ്ങിയത്. ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാണാതാവുന്നത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി തിരിച്ചിൽ നടത്തിയിരുന്നു. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായപൊക്കന്റെയും വെളളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ( കേരളഗ്രാമീണ്‍ ബാങ്ക് ചെങ്ങളായി). മക്കള്‍: ശ്രീരാഗ്(കെല്‍ട്രോണ്‍ ധര്‍മശാല), ശ്രീഷ( വിദ്യാര്‍ത്ഥിനി കൊയ്യം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണന്‍, കാര്‍ത്യായനി, …

ഷിറിയയിൽ ആംബുലൻസും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു; രോഗി മരിച്ചു; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

കാസർകോട്: ഷിറിയയിൽ സ്കൂൾ ബസും ആംബുലൻസും കൂട്ടിയിടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്കു പരിക്കേറ്റു. കണ്ണൂർ കാടാചിറ സ്വദേശി സുരേഷ്കുമാറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഷിറിയ പാലത്തിനടുത്താണ് അപകടമുണ്ടായത്. ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനവും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. പരിയാരം ആശുപത്രിയിൽ നിന്നു മംഗളുരുവിലേക്ക് കാണ്ടു പോവുകയായിരുന്ന രോഗിയെ അപകടത്തെത്തുടർന്നു മറ്റൊരു ആംബുലൻസിൽ കൊണ്ടു പോയെങ്കിലും ഉപ്പളയിലെത്തിയപ്പോഴേക്കും മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറു വിദ്യാർത്ഥികളെ …