കണ്ണൂർ:15കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ അഭിഭാഷകനുള്‍പ്പെടെ രണ്ടുപേരെ പോക്‌സോ നിയമപ്രകാരം കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തു.ഉളിക്കല്‍ വട്ട്യാംതോടിലെ പെരുവാപ്പുഴ സോണി ജേക്കബ് (39), കൈപ്പച്ചേരി ചന്ദ്രന്‍ എന്ന ആണ്ടി (53) എന്നിവരെയാണ് കുടിയാന്മല എസ്.എച്ച്.ഒ ഇൻസ്പെക്ടര്‍ മഹേഷ് കെ. നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ കെ. സുരേഷ്‌കുമാര്‍ പിടികൂടിയത്.
കേസില്‍ പ്രതികളായ സോണി ജേക്കബിന്റെ പിതാവ് ജോണിയെയും മാതാവ് വത്സയെയും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവങ്ങള്‍.
നാലുപേരും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും സോണിയും ചന്ദ്രനും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ജോണിക്കും വത്സക്കുമെതിരെ കേസ്.ചന്ദ്രൻ അഭിഭാഷകനാണ്.