കോറളായി പുഴയില്‍ കക്കവരുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കോറളായി പുഴയില്‍ നിന്നും കക്കവാരുന്നതിനിടെ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പാറക്കാടി കീയ്യച്ചാലില്‍ പന്നിയൂര്‍ പളളിവയല്‍ സ്വദേശി തമ്പിലന്‍ ചന്ദ്രനാണ്(56) മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാള്‍ പുഴയില്‍ കക്കവാരാനിറങ്ങിയത്. ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാണാതാവുന്നത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി തിരിച്ചിൽ നടത്തിയിരുന്നു. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായപൊക്കന്റെയും വെളളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ( കേരളഗ്രാമീണ്‍ ബാങ്ക് ചെങ്ങളായി). മക്കള്‍: ശ്രീരാഗ്(കെല്‍ട്രോണ്‍ ധര്‍മശാല), ശ്രീഷ( വിദ്യാര്‍ത്ഥിനി കൊയ്യം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണന്‍, കാര്‍ത്യായനി, കമല, ശാരദ, പരേതയായ വിമല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച്ച വൈകുന്നേരം തവറൂല്‍ കാനായി സമുദായ ശ്മശാനത്തില്‍ സംസ്കാരം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page