കൊച്ചി:കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് 6.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലെത്തും.തുടര്‍ന്ന് മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് റോഡ് ഷോ ആരംഭിക്കുന്നത്.
നാളെ രാവിലെ ആറരയോടെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും.
കൊച്ചിയില്‍ മടങ്ങിയെത്തി കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുത്ത ശേഷം ഹെലികോപ്ടല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡല്‍ഹിക്ക് മടങ്ങും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാന മന്ത്രി കേരളത്തിൽ റാലി നടത്തുന്നത്. ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിൻ്റെ കൂടെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ സന്ദർശനം.