കോണ്‍ക്രീറ്റ് തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കാസര്‍കോട്: കോണ്‍ക്രീറ്റ് തൊഴിലാളിയെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ആറാട്ടുകടവ് ബലക്കാട് സ്വദേശി വി.എന്‍ ദിനേശന്‍(53) ആണ് മരിച്ചത്. ഉദുമ പള്ളത്താണ് ചൊവ്വാഴ്ച പുലര്‍ച്ചേ മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് ആണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടുപറമ്പില്‍ സംസ്‌കാരം നടക്കും. ആറാട്ട് കടവ് എകെജി ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ദിനേശന്‍ പ്രദേശത്തെ എല്ലാപരിപാടിയിലും നിറസാന്നിധ്യമായിരുന്നു. ദിനേശന്റെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. ലതയാണ് ഭാര്യ. വിഷ്ണു, ജിഷ്ണു എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സുരേശന്‍, അംബിക, പരേതയായ സാവിത്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page