മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റ സംഭവം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്. എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. അതേസമയം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം ഒന്‍പതു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച …

ആരുടേയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹമില്ല; ”അന്നപൂരണി’വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര; ക്ഷമാപണ കത്തിൽ ജയ് ശ്രീറാം

ഒടുവിൽ അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഇൻസ്റ്റഗ്രാം കുറിപ്പിൽ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ലെന്ന് നയൻ‌താര വ്യക്തമാക്കുന്നു. നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നയൻ‌താര പറഞ്ഞു.അന്നപൂരണി സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന ഹൈന്ദവ സംഘടനകളുടെ പരാതിയിൽ സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ …

കാസർകോട് സ്വദേശിയായ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; മലയാളം അധ്യാപികക്കെതിരെ കേസ്;അധ്യാപികയെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പത്തനംതിട്ട:തിരുവല്ല ഡയറ്റിലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മലയാളം അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍.തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്പെന്‍ഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിയുടെ മൊഴി. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഇന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. …

13 കാരന് നേരെ ലൈംഗിക അതിക്രമം; പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റർ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്.13 വയസുള്ള ആണ്‍കുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ കവിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ച്‌  13കാരനെ പരിചയപ്പെടുകയും യാത്രക്കിടെ തന്‍റെ ടാബ് ശരിയാക്കിതരാമോ എന്ന് കുട്ടിയോട് ചോദിക്കുകയും ചെയ്തു. നോക്കാമെന്ന്  പറഞ്ഞ് കുട്ടി ടാബ് തുറന്നപ്പോൾ ഒരു ഫോള്‍ഡർ തുറക്കാൻ …

വിദ്യാർത്ഥികളുടെ വിനോദ യാത്രാ സംഘം ബോട്ടപകടത്തിൽപ്പെട്ട് 19 പേർ മരിച്ച സംഭവം; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ;മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ സഹായം

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് മറിഞ്ഞ് 16 പേര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്ത് സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.10 ദിവസത്തിനകം അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ വഡോദര ജില്ലാ മജിസ്ട്രേറ്റിന് സർക്കാർ നിർദേശം നല്‍കി.അപകടത്തില്‍ 14 സ്കൂള്‍ കുട്ടികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. വഡോദരയിലെ ഹർണി തടാകത്തില്‍ വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്.അതേസമയം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകള്‍ …

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; 22ന് ബാങ്കുകൾക്കും കേന്ദ്രസർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി; കേരളത്തിലെ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുറമേ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാ പിച്ചു. എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇ ൻഷ്വറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെ യാണ് അവധി. ഉച്ചക്ക് 12.20 മുതൽ പന്ത്രണ്ടര വരെയാണ് പ്രതിഷ്‌ഠാ ദിന ചടങ്ങ്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ട സാഹചര്യത്തി ലാണ് പാതി ദിവസം അവധി നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ 22ന് കേരള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന …

മനു, ബാബു, വിഷ്ണു, പത്തിലധികം പേരുകൾ; സ്ത്രീയെ ഉപയോഗിച്ചു ഹണി ട്രാപ്പ്; കാഞ്ഞങ്ങാട് സ്വദേശി ഇക്ബാലിന്റെ തന്ത്രം പൊലീസിനെയും അമ്പരപ്പിച്ചു; ഒടുവിൽ വാദി പ്രതിയായി അഴിക്കുള്ളിലായി

കണ്ണൂര്‍: മാഹിയിലെ ലോഡ്ജില്‍ ഭാര്യയെ ലോഡ്ജ് ജീവനക്കാരാന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വാദി പ്രതിയായി. ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സംഭവം പുറത്തായതോടെ പരാതിക്കാരനായ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഇക്ബാലി(61)നെ മാഹി പൊലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീ ഭാര്യയല്ലെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പട്ടരുമനു, ശിവശങ്കര്‍, സൂര്യനാരായണന്‍, മനു,ബാബു, വിഷ്ണു, ജയപ്രകാശ്, മനോജ് പല്ലം എന്നീ …

ലൈംഗിക പീഡന പരാതി; ഐ എം എം കൊൽക്കത്ത ഡയറക്ടറുടെ സ്ഥാനം തെറിച്ചു

കൊൽക്കത്ത:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട (ഐഐഎം-സി) ഡയറക്ടർ ഇൻ ചാർജ് സഹദേബ് സർക്കാരിനെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് നീക്കം ചെയ്തു.ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ (ഐസിസി) ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെതിരെ നടപടിയെടുത്തതെന്നും ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഐഐഎം-സി, അടുത്ത സീനിയർ ഫാക്കൽറ്റി അംഗമായ പ്രൊഫസർ സൈബൽ ചതോപാധ്യായയെ ഡയറക്ടർ-ഇൻ-ചാർജ് ആയി  നിയമിച്ചിട്ടുണ്ട്. ഐ ഐ എം ആഭ്യന്തര പരിഹാര സെല്ലിൻ്റ വിശദീകരണം ഇങ്ങിനെയാണ്.“ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി)  ഡയറക്ടർ …

19 കാരിയെ കൊലപ്പെടുത്തി സ്ഥലം രഹസ്യ കോഡില്‍ എഴുതിവച്ചു; ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി; പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത് ഒരുമാസത്തിന് ശേഷം

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവു കൊലപ്പെടുത്തിയ കാമുകിയുടെ മൃതദേഹം കണ്ടെടുത്തു. ഒരു മാസത്തിലധികം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്ന രഹസ്യകോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനു പിന്നാലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നവി മുംബൈയിലെ കാലംബോലി സ്വദേശികളായ വൈഷ്ണവി ബാര്‍ഭര്‍ (19), വൈഭവ് ഭുരുംഗെയ്ല്‍ (24) എന്നിവരാണ് മരിച്ചത്. വൈഷ്ണവിയുടെ മൃതദേഹം 34 ദിവസത്തെ അന്വേഷണത്തിനു ശേഷം ഖര്‍ഖര്‍ കുന്നുകളില്‍ നിന്നാണ് പൊലീസ് വീണ്ടെടുത്തത്. വൈഷ്ണവിയെ കൊലപ്പെടുത്തിയ ശേഷം വൈഭവ് …

പ്രണയം നടിച്ച് 15 കാരിക്ക് പീഡനം; സംഭവം പുറത്തായത് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍; ബന്ധുവായ യുവാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്. സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയെയാണ് ബന്ധുവായ യുവാവ് പീഡനത്തിനിരയാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണു സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ക്രൂരമായ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോ ക്ക് 1.2കോടി പിഴ

മുംബൈ: യാത്രക്കാര്‍ റണ്‍വേയുടെ സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാനകമ്പനിക്കെതിരെ നടപടി.ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ആണ് നടപടിയെടുത്തത്. 1.2 കോടി രൂപ ഇന്‍ഡിഗോ പിഴയടയ്ക്കണമെന്ന് ബിസിഎഎസ് ഉത്തരവിട്ടു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു വിമാന കമ്പനിക്ക് ഇത്രയും വലിയ തുക പിഴയിടുന്നത്. വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ യാത്രക്കാര്‍ റണ്‍വേക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനുശേഷമാണ് ബിസിഎഎസ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുത്തത്. വിമാനകമ്പനി 30 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശം. ജനുവരി 14നാണ് …

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; റോഡ് മുറിച്ചുകടന്ന സത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; എട്ട് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കരുവഞ്ചാല്‍ ചാണോക്കുണ്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. റോഡ് മുറിച്ചുകടന്ന സ്ത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. എട്ട് യാത്രകാര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരം. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.45-ഓടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന് പിറകില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ കാലിലൂടെ കയറി ഇറങ്ങി. കൂടെ ഉണ്ടായിരുന്ന …

നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്നു; സംസ്ഥാന പാതയില്‍ ഹോട്ടല്‍ മാലിന്യം തള്ളാന്‍ എത്തിയവരെ കയ്യോടെ പിടികൂടി

കാസര്‍കോട്: നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്നത് വെറുതെയായില്ല. ഇരുചക്രവാഹനങ്ങളില്‍ ഹോട്ടല്‍ മാലിന്യം തള്ളാന്‍ എത്തിയവരെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ബുധനാഴ്ച രാത്രി 10.30 മണിയോടെ ഐ.എം.എ ഹാളിനു സമീപത്താണ് സംഭവം. ഹോട്ടല്‍ മാലിന്യങ്ങളുമായി എത്തിയവരെ നാട്ടുകാര്‍ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ സാജു തോമസും സംഘവും സ്ഥലത്തെത്തി മാലിന്യം തള്ളാന്‍ എത്തിയവരെയും വാഹനവും കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കാഞ്ഞങ്ങാട്ട് ഷവര്‍മ്മ കട നടത്തുന്ന പാറപ്പള്ളി, കാട്ടിപ്പാറയിലെ എം.ഇബ്രാഹിം, പാണത്തൂര്‍, ചാമുണ്ഡിക്കുന്നിലെ കെ.എം.സത്താര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. മാസങ്ങളായി ആനന്ദാശ്രമം …

സുഹൃത്തിൻ്റെ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; കോയിപ്പാടി സ്വദേശിയായ യുവാവ്  അറസ്റ്റില്‍

കണ്ണൂര്‍: സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുമ്പള, കോയിപ്പാടി സ്വദേശിയെ പോക്‌സോ വകുപ്പ് പ്രചകാരം അറസ്റ്റു ചെയ്തു. കോയിപ്പാടി ബാത്തിഷ മന്‍സിലിലെ ദാവൂദ് ഹക്കീമി (25) നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ ഖദീജ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനു പരിധിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ കാറുമായി എത്തിയതായിരുന്നു ദാവൂദ്. വളരെ വേഗത്തില്‍ വീട്ടുകാരുമായി നല്ല സൗഹൃദത്തിലായ ദാവൂദ് അന്നു രാത്രി അതേ വീട്ടിലാണ് ഉറങ്ങിയത്. രാത്രിയില്‍ ഉറങ്ങി …

സിഎംആര്‍എല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ലെന്ന് എ.കെ ബാലന്‍

കൊച്ചി: എക്സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എകെ ബാലന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.. ഏത് അന്വേഷണമാണ് വേണ്ടതെന്ന് ആദ്യം കേന്ദ്ര ഏജന്‍സികള്‍ തീരുമാനിക്കണം. സിഎംആര്‍എല്ലിനെ ഒരു കേന്ദ്ര ഏജന്‍സി തന്നെ പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.വിജിലന്‍സ് കോടതിയില്‍ ഒരു നടപടി ഉണ്ടായിരുന്നു. ഒരു അഴിമതിയും ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ കൊടുത്തിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതുവരെ ഒരു നോട്ടീസ് പോലും വന്നിട്ടില്ല. ഏത് …

കണ്ണൂരിലെ ഒട്ടക പുറത്തേറിയുള്ള വിവാഹ ഘോഷയാത്ര; ആഭാസത്തരമാണെന്ന് മഹല്ല് കമ്മിറ്റി

കണ്ണൂര്‍: കണ്ണൂര്‍ വാരം ചതുര കിണറില്‍ വിവാഹ ഘോഷത്തിന്റെ വരന്‍ ഒട്ടക പുറത്തെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി പ്രസിഡന്റ് രംഗത്തെത്തി. വാരത്ത് നടന്നത് വിവാഹ ഘോഷമല്ല ആഭാസത്തരമാണ് നടന്നതെന്നും വരനും കൂട്ടാളികളും നടത്തിയത് കോമാളിത്തരമാണെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെപി താഹിര്‍ പറഞ്ഞു. വിശ്വാസപരമായുള്ള ആഘോഷങ്ങളും ഘോഷയാത്രകളും നടത്തിയാല്‍ പോലും വഴി തടയാന്‍ പാടില്ല. മട്ടന്നൂര്‍ വിമാന താവള റോഡില്‍ പള്ളിയില്‍ നിന്ന് അര കിലോമീറ്റര്‍ മുന്‍പിലാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുവന്നത്. ഇത് വലിയ …

വീണയുടെ കമ്പനിക്കെതിരെ നടക്കുന്നത് സുതാര്യമായ അന്വേഷണം; പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം: പ്രകാശ് ജാവ്‌ദേക്കര്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് ഏവർക്കും അറിയാം. വീണ ക്കെതിയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണെന്നും അത് അന്വേഷണം പൂര്‍ത്തിയാമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് മനസിൽ ആകുമെന്നും ജാവദേക്കർ പറഞ്ഞു. സിപിഎം – ബിജെപി ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും.ഈ തെരഞ്ഞെടുപ്പിലൂടെ …

തിരുവല്ലയിലെ ടി.ടി.സി സെൻ്ററിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിലുള്ള കാസർകോട് സ്വദേശി ആശുപത്രിയിൽ

തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡി.എഡ് (ടി.ടി.സി) വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവല്ല ഡയറ്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കാസര്‍കോട് സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയോടെഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. സ്ഥാപനത്തിലെ മലയാളം ഫാക്കല്‍റ്റി അധ്യാപികക്കെതിരെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ മുപ്പതോളം പേര്‍ കഴിഞ്ഞ കുറെ കാലമായി സമരം നടത്തുകയായിരുന്നു. അധ്യാപികയെ മാറ്റണമെന്ന് …