തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റർ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്.13 വയസുള്ള ആണ്‍കുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ കവിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ച് 13കാരനെ പരിചയപ്പെടുകയും യാത്രക്കിടെ തന്‍റെ ടാബ് ശരിയാക്കിതരാമോ എന്ന് കുട്ടിയോട് ചോദിക്കുകയും ചെയ്തു. നോക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് തുറന്നപ്പോൾ ഒരു ഫോള്‍ഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോള്‍ഡറില്‍ നിറയെ അശ്ളീല ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അശ്ലീല ദൃശ്യം കണ്ട പതിമൂന്നുകാരൻ ടാബ് പാസ്റ്റർക്ക് തന്നെ നല്‍കി മാറാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തതു. എന്നാൽ കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പൊലീസ് പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.