വീണയുടെ കമ്പനിക്കെതിരെ നടക്കുന്നത് സുതാര്യമായ അന്വേഷണം; പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം: പ്രകാശ് ജാവ്‌ദേക്കര്‍


കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് ഏവർക്കും അറിയാം. വീണ ക്കെതിയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണെന്നും അത് അന്വേഷണം പൂര്‍ത്തിയാമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് മനസിൽ ആകുമെന്നും ജാവദേക്കർ പറഞ്ഞു.

സിപിഎം – ബിജെപി ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും.ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി പുതിയ ചരിത്രം സൃഷ്ടിക്കും.  2024 ല്‍ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും കേരളത്തില്‍ എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ട് പോലും മലയാളികള്‍ക്ക് പ്രധാനമന്ത്രി മോദി വലിയ പരിഗണനയാണ് നല്‍കുന്നതെന്നും ജാവദേക്കർ വ്യക്തമാക്കി. അടുത്ത 100 ദിവസത്തിനുള്ളില്‍ ബിജെപി നേതാക്കള്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page