സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; റോഡ് മുറിച്ചുകടന്ന സത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; എട്ട് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കരുവഞ്ചാല്‍ ചാണോക്കുണ്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. റോഡ് മുറിച്ചുകടന്ന സ്ത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. എട്ട് യാത്രകാര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരം. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.45-ഓടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന് പിറകില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ കാലിലൂടെ കയറി ഇറങ്ങി. കൂടെ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കരുവന്‍ചാല്‍ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പില്‍നിന്ന് പരപ്പയിലേക്ക് പോയ സിനാന്‍ ബസിന്റെ പിന്നില്‍ ഇരിട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചല്‍ ബസിടിക്കുകയായിരുന്നു. സിനാന്‍ ബസ്സ് പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് സംഭവം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page