കണ്ണൂര്‍: സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുമ്പള, കോയിപ്പാടി സ്വദേശിയെ പോക്‌സോ വകുപ്പ് പ്രചകാരം അറസ്റ്റു ചെയ്തു. കോയിപ്പാടി ബാത്തിഷ മന്‍സിലിലെ ദാവൂദ് ഹക്കീമി (25) നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ ഖദീജ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനു പരിധിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ കാറുമായി എത്തിയതായിരുന്നു ദാവൂദ്. വളരെ വേഗത്തില്‍ വീട്ടുകാരുമായി നല്ല സൗഹൃദത്തിലായ ദാവൂദ് അന്നു രാത്രി അതേ വീട്ടിലാണ് ഉറങ്ങിയത്. രാത്രിയില്‍ ഉറങ്ങി കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയും പുറത്തിറങ്ങി ആള്‍ താമസമില്ലാത്ത വീട്ടിലെത്തി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി വിവരം മാതാവിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചതും കേസെടുത്തു അറസ്റ്റു ചെയ്തതും. എറണാകുളം കല്ലൂരിലെ ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ദാവൂദെന്നു പൊലീസ് പറഞ്ഞു.