പത്താം ക്ലാസുകാരനെ കടുവ കടിച്ച് കൊന്നു; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍

മലമൂത്ര വിസര്‍ജനത്തിനായി കുളത്തിനടുത്ത് പോയ പത്താം ക്ലാസുകാരനെ കടുവ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്താം ക്ലാസ് ഫൈനല്‍ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന പങ്കജ് എന്ന 18 കാരനെയാണ് കടുവ പിടികൂടിയത്. പിലിഭിത്ത് ജില്ലയിലെ പണ്ഡാരി ഗ്രാമത്തില്‍ ഒരു കുളത്തിന് സമീപത്ത് വൈകിട്ട് നാലുമണിയോടെയാണ് കടുവ ആക്രമിച്ചത്.മലാ മഹോഫ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ പരിസരത്താണ് കടുവയുടെ ആക്രമണം.സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടം …

47 കാരന് വധു 21 കാരി; വിവാഹ പ്രഖ്യാപനവുമായി ആരാധകരെ ഞെട്ടിച്ച് നടന്‍ സഹീല്‍ ഖാന്‍

മുംബൈ: ആദ്യ ചിത്രമായ ‘ സ്‌റ്റൈല്‍ ‘ വന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ അത്ര വിജയിച്ച നടന്‍ അല്ലെങ്കിലും ലൈഫ് സ്റ്റെലിലും ഇന്‍ഫ്‌ലൂവന്‍സര്‍ എന്ന നിലയിലും ആരാധകരുള്ള നടനാണ് സഹീല്‍ ഖാന്‍. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മഹാദേവ് ആപ്പ് കേസിലാണ് നടന്റെ പേര് അവസാനം കേട്ടത്. എന്നാലിപ്പോല്‍ നടന്റെ രണ്ടാം വിവാഹമാണ് ബോളിവുഡില്‍ ഏറെ ചര്‍ച്ചയാകുന്നത്. രണ്ടാം വിവാഹത്തില്‍ ഏറെ പ്രായം കുറവുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാണ് താരം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.നേരത്തെ, ആയിഷ ഷ്രോഫുമായുള്ള സഹീല്‍ ഖാന്റെ തര്‍ക്കങ്ങളും …

അബ്ദുള്‍നാസര്‍ മദനി ആശുപത്രിയില്‍; ഐസിയുവില്‍ നിരീക്ഷണത്തില്‍

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്. ഡോക്ടര്‍മാരുടെ സംഘം മദനിയെ നിരീക്ഷിച്ചുവരികയാണ്. ഏതാനും മാസം മുമ്പും മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് പിഡിപി നേതാവിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‌സയിലായിരുന്നു മദനി.ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി …

ബംഗളൂരുവില്‍ ബൈക്കപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരു: കമ്മനഹള്ളിയില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി ജേക്കബ് (21), വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങളുള്ളത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്മനഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത്  കേരളാ – കർണാടക സംയുക്ത എക്സൈസ് സംഘം

കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. മൂപ്പെത്താനായ  26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍ .ചെടികള്‍ക്ക് എകദ്ദേശം മൂന്ന് അടി വീതം നീളമുണ്ടായിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്‌സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തിയത്. കഞ്ചാവ് ചെടികള്‍ …

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് മൊത്ത വിതരണക്കാർ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്‌സൈസും ചേര്‍ന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എംഡിഎംഎ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. പിടികൂടിയ …

ഷൊർണൂരിലെ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം തന്നെ; നേരത്തെ വിട്ടയച്ച അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടിയെ കൊലപ്പെടുത്തിയത് പങ്കാളിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന്

പാലക്കാട്:ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം  റിപ്പോർട്ട്.. അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരില്‍ ഇന്നലെ രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. …

ഫോൺ ഉപയോഗം വിലക്കി; റിട്ടയേർഡ്  എസ്.ഐ ആയിരുന്ന അമ്മാവനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ഇടുക്കി:ഇടുക്കി മറയൂരില്‍ റിട്ടയേഡ് എസ്‌ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ അരുണ്‍ ഒളിവിലാണ്.തമിഴ്നാട്ടില്‍ എസ്. ഐ ആയിരുന്ന പി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തിരച്ചില്‍ തുടങ്ങി. മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണൻ മരിച്ചിരുന്നു. അമിതമായ ഫോൺ  ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ്പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു …

കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് കാണിക്കകളുമായി ജുമാമസ്ജിദ് കമ്മിറ്റികൾ

കാസർകോട്: നാടിൻ്റെ മഹോൽസവമായ കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിനു കുമ്പള ബദർ ജുമാ മസ്ജിദും കുണ്ടങ്കേരടുക്ക ത്വാഹ മസ്ജിദും കാണിക്ക സമർപ്പിച്ചു. ജമാ അത്ത് ഭാരവാഹികളായ അബ്ദുൾ ഹമീദ് ഹാജി, മമ്മു മുബാറക്, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലെത്തിയ ജമാ അത്ത് ഭാരവാഹികളെയും അംഗങ്ങളെയും ക്ഷേത്ര സമിതി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു. സ്വീകരണത്തിനു ശേഷം മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ഉപഹാരവും നൽകി. വിക്രം പൈ, സുധാകർ കാമത്ത്, ജയ, മഞ്ചുനാഥ ആൾവ, ശങ്കര ആൾവ, ദാമോദര …

നടുറോഡിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ സ്വദേശി ആരതി പ്രദീപാണ് (32) മരിച്ചത്. വണ്ടാനം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്യാം ജി ചന്ദ്രനും (36) മെ‍ഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ സ്‌കൂട്ടറിലെത്തിയ ആരതിയെ നടുറോഡിൽ തടഞ്ഞ് നിർത്തി ശ്യാം പെട്രോൾ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. …

ഇതര സംസ്ഥാന തൊഴിലാളി പറമ്പിൽ കൊല്ലപ്പെട്ട നിലയില്‍; കല്ലുകൊണ്ട് തലക്കടിച്ചതെന്ന് സംശയം

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് മരിച്ചത്. മഞ്ചേരി ടൗണിനോട് ചേർന്ന് കുത്തുക്കൽ റോഡിൽ ആണ് സംഭവം. റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.കല്ല് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. രാത്രിയിലായിരിക്കാം കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്ത്നിന്നും കല്ല് കണ്ടെത്തി. പ്രദേശം …

സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് പരിക്ക്. പഴയങ്ങാടി വാദിഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കാസർകോട് തൃക്കരിപ്പൂർ കൂലേരി സ്വദേശി അബ്ദുൾനാസറിൻ്റെ മകൻ നവാഫ്നാസർ ആണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ നൗഫലിൻ്റെ മകൾ നഹാന തനസ് നൗഫലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

ആലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാർ പൊള്ളലേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ ടി ബി ജംങ്ഷന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്കോഡ ഒക്ടോവിയ കാറിനാണ് തീ പിടിച്ചത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്. കരുവാറ്റ ടിബി ജംഗ്ഷന് സമീപം വെച്ച് ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് …

മദ്യപാനത്തിന് പിന്നാലെ തർക്കം; മകനെ അച്ഛൻ പട്ടിക കൊണ്ട് അടിച്ചുകൊന്നു

തൃശൂർ: മദ്യപാനത്തെത്തുടർന്നുള്ള തർക്കത്തിനിടെ മകനെ അച്ഛൻ പട്ടിക കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴ വീട്ടില്‍ ബാബു (59) നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മകൻ ബൈജുവിനെയാണ് (39) ബാബു അടിച്ചുകൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ എത്തിയ ബൈജുവും ബാബുവും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സമീപത്ത് കിടന്ന പട്ടികയെടുത്ത് ബൈജുവിന്റെ തലക്കടിക്കുകയായിരുന്നു. ഐ സി യുവില്‍ ചികിത്സയിലിരിക്കെ ബൈജു മരിച്ചു.

മല്ലികാർജുന ക്ഷേത്രത്തിൽ വൻകവർച്ച; ഭണ്ഡാരം അതേപടി കടത്തി, കള്ളന്മാരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

കാസർകോട്: കാസർകോട്ടെ മല്ലികാർജുന ക്ഷേത്രത്തിൽ വൻകവർച്ച. ഞായറാഴ്ച അർധരാത്രി ഒരു മണിക്കും രണ്ടരക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. ചുറ്റമ്പലത്തിനകത്തെ ഉപദേവനായ അയ്യപ്പന്റെ ശ്രീകോവിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഭണ്ഡാരം അതേപടി കടത്തിക്കൊണ്ടുപോയി. മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇവ കാസർകോട് ടൗൺ പൊലീസ് പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി ക്ഷേത്രം അടച്ചശേഷം കാവൽക്കാരൻ രാത്രി 12 മണി വരെ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. നിരന്തരം പരിശോധന നടത്തിയശേഷമാണ് സുരക്ഷാ …

പ്രശസ്ത കന്നഡ സാഹിത്യകാരൻ കെ.ടി.ഗട്ടി അന്തരിച്ചു

കാസർകോട്: പ്രശസ്ത കന്നഡ സാഹിത്യകാരൻ കെ.ടി. ഗട്ടി(86) അന്തരിച്ചു. കുഡ് ലു സ്വദേശിയാണ്. ഇപ്പോൾ ഉജിരയിലാണ് താമസം ഭാര്യ: റിട്ട. അധ്യാപിക യശോദ. മക്കൾ: സത്യജിത്ത്, പ്രിയദർശിനി (അമേരിക്ക) ചിത്ത്പ്രഭ ( ആസ്ത്രേലിയ). 14 നോവലുകളുടെ കർത്താവായ ഗട്ടി കർണ്ണാടക ആനുകാലികങ്ങളിൽ സജീവമായിരുന്നു.

കൂട്ടുകാരിയുടെ കല്യാണത്തിന് പോകാനിറങ്ങിയ യുവതിയെ കാണാതായി

പള്ളിക്കര: കൂട്ടുകാരിയുടെ കല്യാണത്തിന് പോകാനിറങ്ങിയ യുവതിയെ കാണാതായി. ഹദ്ദാദ് നഗറില്‍ താമസിക്കുന്ന അന്‍സിഫ(22)യെയാണ് കാണാതായത്. കുന്നൂച്ചിയിലുള്ള കൂട്ടുകാരിയുടെ കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 11.30ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ച് എത്തിയിട്ടില്ലയെന്ന് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്റ്റോക്കെടുപ്പിന്റെ പേരിൽ ചെറുവത്തൂരിലെ ബിവറേജസിൽനിന്നും മദ്യം കടത്താൻ ഉദ്യോഗസ്ഥ നീക്കം; തടഞ്ഞ് നാട്ടുകാർ

കാസർകോട്: ചെറുവത്തൂരിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ നിന്നും മദ്യം കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാർ വീണ്ടും തടഞ്ഞു. സി.പി.എം- സി.ഐ.ടി.യു പ്രവർത്തകരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ബീവറേജസ്, എക്സൈസ് ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ തിങ്കളാഴ്ച രാവിലെ മദ്യം മറ്റൊരു സ്ഥലത്തേക്ക് കടത്താൻ എത്തിയിരുന്നു. വിവരമറിഞ്ഞ പാർടി പ്രവർത്തകരും സി.ഐ.ടി.യു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും അടങ്ങിയ നാട്ടുകാർ മദ്യം കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് കെട്ടി കിടക്കുന്നതെന്നും നിശ്ചിത തീയതികഴിഞ്ഞാൽ ഇവ വിറ്റഴിക്കാൻ കഴിയാതെ നശിപ്പിക്കേണ്ടി വരുമെന്ന് …