മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് മൊത്ത വിതരണക്കാർ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്‌സൈസും ചേര്‍ന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എംഡിഎംഎ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. പിടികൂടിയ മയക്കു മരുന്നിന് ലക്ഷങ്ങൾ വില വരും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page